25 September, 2021
മുന്തിരി ജ്യൂസ്

ആവശ്യമുള്ള സാധനങ്ങൾ:
മുന്തിരി – 100 ഗ്രാം
ഇഞ്ചി -ചെറിയ കക്ഷണം
പഞ്ചസാര – 2 ടേബിൾ സ്പൂൺ
പുതിയിനയില – 5 മുതൽ 6 ഇതൾ
ഉപ്പ് – കാൽ ടീസ്പൂൺ
നാരങ്ങ നീര് -1 ടേബിൾസ്പൂൺ
സബ്ജ സീഡ് (കസ്കസ്) – 1 സ്പൂൺ (കുതിർത്തത്)
തയാറാക്കുന്ന വിധം:
മിക്സിയുടെ ജാറിൽ മുന്തിരി, ഇഞ്ചി, പഞ്ചസാര, പുതിയിനയില, ഉപ്പ്, നാരങ്ങ നീര് തുടങ്ങിയ ചേരുവകളും ഒരു ഗ്ലാസ്സ് വെള്ളവും ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം അരിപ്പ ഉപയോഗിച്ച് നന്നായി അരിച്ചെടുക്കുക. തുടർന്ന് ജ്യൂസിലേക്ക് ഐസ് ക്യൂബ്സ് ഇടുക. കസ്കസ് ആവശ്യമായ വെള്ളം ചേർത്ത് കുതിർക്കുക. ശേഷം ഗ്ലാസിന്റെ മുക്കാൽ ഭാഗത്ത് ജ്യൂസും ബാക്കി കാൽ ഭാഗത്ത് കസ്കസും നിറച്ച് വിതരണം ചെയ്യുക.