"> എഗ്ഗ് റൈസ് | Malayali Kitchen
HomeRecipes എഗ്ഗ് റൈസ്

എഗ്ഗ് റൈസ്

Posted in : Recipes on by : Sandhya

ആവശ്യമുള്ള സാധനങ്ങള്‍ :

കോഴിമുട്ട 4- 5 എണ്ണം

ബസ്മതി അരി 1 കിലോ

തക്കാളി ( ഒരു കിലോ അരിക്ക് അരകിലോ തക്കാളി )

സവാള (വലിയ ഉള്ളി ) 3- 4 എണ്ണം

ഇഞ്ചി : ചെറിയ ഒരു കഷണം

വെളുത്തുള്ളി : നാല് കഷണം

പെരുജീരകം : ഒരു നുള്ള്

പട്ട : ചെറിയ കഷണം

ടോമോട്ടോ പേസ്റ്റ് : 2 ടീസ്പൂണ്‍

മാജ്ജി : ഒരു പീസ്‌

ഓയില്‍ : ആവിശ്യത്തിന്

ഉപ്പു : പാകത്തിന്

മഞ്ഞള്‍പ്പൊടി : 1 ടീസ്പൂണ്‍

മുളക് പോടി : 1 ടീസ്പൂണ്‍

പച്ചമുളക് : 5 എണ്ണം

ക്യാരറ്റ് : ചുരണ്ടിയത് അല്പം

മല്ലിചെപ്പ് : അല്പം

പാചകം ചെയ്യുന്ന വിധം :

ചെമ്പ് അടുപ്പില്‍ വെച്ചു അതിലേക്കു ഓയില്‍ ഒയിക്കുക .
എണ്ണ ചൂടായ ശേഷം അതിലേക്കു ജീരകം ,പട്ട എന്നിവ ചേര്‍ക്കുക .
ശേഷം ഉള്ളിയിട്ട് ചുവക്കുന്നത് വരെ വയറ്റുക .

പിന്നീട് തക്കാളി ചേര്‍ത്ത് നന്നായി വേവുന്നത്‌ വരെ ഇളക്കികൊണ്ടിരിക്കുക .
ശേഷം ഇഞ്ചി ,പച്ചമുളക് ,വെളുത്തുള്ളി (ഒരല്‍പം ചതച്ചു ) എന്നിവ ഇതില്‍ ചേര്‍ത്ത് വയറ്റുക .
ശേഷം ടോമോട്ടോ പേസ്റ്റ് ,മാജി ,ഉപ്പ് ,മഞ്ഞള്‍പ്പൊടി ,മുളക് പോടി എന്നിവ ചേര്‍ത്ത് വീണ്ടും നന്നായി വയറ്റുക.

അരിക്ക് കണക്കാക്കി വെള്ളമോഴിക്കുക ( ഒരു ഗ്ലാസ് അരിക്ക് രണ്ടു ക്ലാസ് വെള്ളം )
കഴുകി വൃത്തിയാക്കിയ അരി , വെള്ളം തിളച്ച ശേഷം ഇതിലേക്ക് ചേര്‍ക്കുക .
പുഴുങ്ങിയ കോഴിമുട്ട ,ഒന്ന് വരിഞ്ഞ ശേഷം ഇതിലേക്ക് (അരിയില്‍ പൂഴ്ത്തി ) ചേര്‍ത്ത് പാത്രം നല്ലവണ്ണം മൂടി, ചെറു തീയില്‍ അര മണികൂര്‍ വെക്കുക ….

Leave a Reply

Your email address will not be published. Required fields are marked *