"> അവൽ ചട്ണി | Malayali Kitchen
HomeRecipes അവൽ ചട്ണി

അവൽ ചട്ണി

Posted in : Recipes on by : Sandhya

ചേരുവകൾ‌

വെള്ള അവൽ – ആവശ്യത്തിന്

തേങ്ങാ തിരുമ്മിയത് – 2 കപ്പ്

മല്ലി – 1 ടേബിൾ സ്പൂൺ

ജീരകം – 2 ടീസ്പൂൺ

വറ്റൽ മുളക് അല്പം എണ്ണയിൽ വറുത്തത് – 5-6 എണ്ണം

ഉപ്പ്- ആവശ്യത്തിന്

പഞ്ചസാര – 2 ടീസ്പൂൺ ( അല്ലെങ്കിൽ അത്രയും ശർക്കര )

തയ്യാറാക്കുന്ന വിധം

മല്ലി , ജീരകം , വറ്റൽ മുളക് എന്നിവ ഒരു ഇടികല്ലിൽ വെച്ചോ അല്ലെങ്കിൽ മിക്സിയിലോ തരുതരുപ്പായി പൊടിച്ചെടുക്കുക. തേങ്ങാ തിരുമ്മിയതിലേക്ക് ഈ പൊടിയും  ഉപ്പും പഞ്ചസാരയും ചേർത്ത് കൈ കൊണ്ട് നന്നായി മിക്സ് ചെയ്യുക. പഞ്ചസാരയും ഉപ്പും അലിഞ്ഞു തുടങ്ങുമ്പോൾ തന്നെ അല്പം നനവ് ഈ മിക്സിൽ കാണും. ശേഷം വിളമ്പുന്നതിന് മുമ്പ് ആവശ്യത്തിനുള്ള വെള്ള അവൽ ഇതിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യുക. അവൽ ചട്ട്ണി റെഡി. കടല താളിച്ചതോ ചെറുപഴമോ , മിക്സ്ചറോ ചേർത്ത് കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *