28 September, 2021
ചേമ്പിന്‍തട സാമ്പാര്‍

ചേരുവകള്‍
- ചേമ്പിന് തട- നാലെണ്ണം,
- തുവരപ്പരിപ്പ് -അര കപ്പ്
- മഞ്ഞപ്പൊടി- ഒരു ടീസ്പൂണ്‍,
- ഉലുവപ്പൊടി- കാല് ടീസ്പൂണ്‍,
- കായപ്പൊടി -അര ടീസ്പൂണ്‍,
- ചെറിയ ഉള്ളി തൊലികളഞ്ഞത് -15 എണ്ണം,
- പച്ചമുളക് – രണ്ട്
- മല്ലിപ്പൊടി- ഒരു ടേബിള്‍സ്പൂണ്‍,
- മുളകുപൊടി- ഒരു ടേബിള്‍സ്പൂണ്‍,
- കടുക് -അര ടീസ്പൂണ്‍,
- വറ്റല്‍ മുളക് -മൂന്നെണ്ണം,
- കറിവേപ്പില -ആവശ്യത്തിന്,
- വെളിച്ചെണ്ണ -രണ്ട് ടേബിള്‍സ്പൂണ്‍,
- തക്കാളി- രണ്ടെണ്ണം ,
- വെള്ളം, ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചേമ്പിന്‍തട നന്നായിട്ട് കഴുകി തൊലി ചെത്തിക്കളഞ്ഞ് ചെറിയ കഷണങ്ങളായി അരിഞ്ഞു വെക്കുക.ചെറിയ ഉള്ളി രണ്ടായി മുറിച്ചെടുക്കുക, എന്നിട്ട് അടുപ്പില്‍ ഒരു കുക്കര്‍ വെച്ചിട്ട് തോരന്‍ പരിപ്പ് ഒരു കപ്പ് വെള്ളത്തില്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും ഇട്ട് വേവിക്കുക. ശേഷം രണ്ട് വിസില്‍ അടിച്ചു നിര്‍ത്തിവയ്ക്കുക.എന്നിട്ട് അരിഞ്ഞുവെച്ചിരിക്കുന്ന ചേമ്പിന് തടയും ചെറിയ ഉള്ളിയും അതിലിട്ട് വേവിക്കുക,അതിനുശേഷം ഒരു പാന്‍ അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ എണ്ണ ഒഴിച്ച് കടുകും വറ്റല്‍ മുളകും കറിവേപ്പിലയും ഉലുവയും ഇട്ട് ഇളക്കുക എന്നിട്ട് തക്കാളി ചെറുതായി അരിഞ്ഞത് അതിലിട്ട് വഴറ്റുക. അതിനുശേഷം മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍ പൊടി എന്നിവ ഇട്ട് വഴറ്റി കായപ്പൊടിയും ചേര്‍ത്തിളക്കുക. ഈ കൂട്ട് വേവിച്ചുവച്ചിരിക്കുന്ന ചേമ്പിന് തടയില്‍ ഇടുക. ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് ഇളക്കി ഒന്ന് തിളപ്പിച്ച് ഇറക്കാം.