29 September, 2021
കാരറ്റ് ഷേക്ക്

ചേരുവകൾ:
- കാരറ്റ് – 2
- ശർക്കര – 2
- ഏലക്ക – 1
- തേങ്ങാ പാൽ – 2 ഗ്ലാസ്
- കസ്കസ് (ബേസിൽ സീഡ്) – 1 ടേബിൾസ്പൂൺ
- ഉപ്പ് – ഒരു നുള്ള്
തയ്യാറാക്കുന്ന വിധം:
കസ്കസ് വെള്ളത്തിൽ ഇട്ടു മാറ്റി വെക്കുക. കാരറ്റ് ഒരു നുള്ള് ഉപ്പ് ചേർത്ത് വേവിച്ചെടുക്കുക. ശർക്കര കുറച്ചു വെള്ളത്തിൽ തിളപ്പിച്ചു സിറപ്പ് രൂപത്തിൽ ആക്കി എടുക്കുക. ശേഷം അരിച്ചെടുക്കുക. ഒരു ഗ്രൈൻഡറിലേക്കു കാരറ്റും ശർക്കര ലായനിയും ഏലക്കായും തേങ്ങാപ്പാലും ചേർത്ത് കൊടുത്ത് നന്നായി അരച്ചെടുക്കുക. ശേഷം കസ്കസ് ഇട്ടു കൊടുത്ത് ഇളക്കികൊടുക്കാം. നമ്മുടെ ഹെൽത്തി കാരറ്റ് ഷേക്ക് റെഡി ആയി.