"> ബ്രെഡ് മസാല ഉലർത്ത് | Malayali Kitchen
HomeRecipes ബ്രെഡ് മസാല ഉലർത്ത്

ബ്രെഡ് മസാല ഉലർത്ത്

Posted in : Recipes on by : Sandhya

ചേരുവകൾ

  • ബ്രെഡ് – 7 കഷ്ണം
  • സവാള – 1
  • കടുക് – 1 ടീസ്പൂൺ
  • ഇഞ്ചി – 1 ടേബിൾസ്പൂൺ
  • വെളുത്തുള്ളി – 1 ടേബിൾസ്പൂൺ
  • പച്ചമുളക് – 3
  • തേങ്ങാക്കൊത്ത് – 1/4 കപ്പ്‌
  • മുളകുപൊടി – 1 ടേബിൾസ്പൂൺ
  • മഞ്ഞൾപ്പൊടി – 1/4 ടേബിൾസ്പൂൺ
  • മല്ലിപ്പൊടി – 1 1/2 ടേബിൾസ്പൂൺ
  • ഗരം മസാല – 1/2 ടീസ്പൂൺ
  • ചതച്ച കുരുമുളക് – 1/2 ടീസ്പൂൺ
  • വെള്ളം – 2 ടേബിൾസ്പൂൺ
  • ഓയിൽ
  • തക്കാളി – 1

തയ്യാറാക്കുന്ന വിധം

ബ്രെഡിന്റെ നാലു വശവും മുറിച്ച് ചെറിയ കഷ്ണങ്ങളാക്കി എണ്ണയിൽ ഫ്രൈ ചെയ്ത് എടുക്കണം.
മറ്റൊരു പാനിൽ 1 ടേബിൾസ്പൂൺ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച ശേഷം ഇഞ്ചി–വെളുത്തുള്ളി തേങ്ങാക്കൊത്ത് കറിവേപ്പില എല്ലാം കൂടി ബ്രൗൺ കളർ ആവുന്നത് വരെ വഴറ്റണം. ഇതിലേക്ക് പൊടികൾ ചേർത്ത് പച്ചമണം മാറും വരെ വഴറ്റിയ ശേഷം തക്കാളി ചേർത്ത് നന്നായി വഴറ്റി എടുക്കണം.2 ടേബിൾസ്പൂൺ വെള്ളം കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം വറത്തു വച്ചിരിക്കുന്ന ബ്രെഡ് കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കണം. ഇതിലേക്ക് കുരുമുളകുപൊടി, ഗരം മസാല എന്നിവ കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ച ശേഷം ചൂടോടെ വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *