2 October, 2021
ഏത്തപ്പഴം ഉണ്ണിയപ്പം

ചേരുവകൾ
പച്ചരി – ഒരു കപ്പ്
ശർക്കര – 300 ഗ്രാം
ഏത്തപ്പഴം – രണ്ട് ( ഇടത്തരം വലുപ്പത്തിൽ ഉള്ളത്)
ഏലക്ക – 4
നെയ്യ് – ഒരു ടേബിൾസ്പൂൺ
തേങ്ങാക്കൊത്ത് – കാൽകപ്പ്
എള്ള് – ഒരു ടേബിൾ സ്പൂൺ
നെയ്യ് /വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
അരി നന്നായി കഴുകി രണ്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക.ശർക്കര അല്പം വെള്ളം ചേർത്ത് തിളപ്പിച്ച് അരിച്ചെടുക്കണം.അരിയും ശർക്കര പാനിയും ഏത്തപ്പഴവും ഏലക്കയും കൂടി മിക്സിയിൽ അരച്ചെടുക്കുക. ചെറിയ തരിയോട് കൂടി ഇഡ്ഡലി മാവിന്റെ അയവിൽ വേണം അരച്ചെടുക്കാൻ. വെള്ളം ആവശ്യമുണ്ടെങ്കിൽ ചേർക്കാം. അരച്ച മാവ് അടച്ച് 5 മണിക്കൂർ മാറ്റി വയ്ക്കുക.
ഒരു ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി ചെറുതായി അരിഞ്ഞ തേങ്ങാക്കൊത്ത് ബ്രൗൺ നിറത്തിൽ വറക്കുക.
തീ ഓഫ് ചെയ്ത ശേഷം എള്ള് കൂടി ചേർത്ത് യോജിപ്പിക്കുക.അരച്ച മാവിലേക്ക് തേങ്ങാക്കൊത്തും എള്ളും ചേർത്ത് നന്നായി യോജിപ്പിക്കുക.ഒരു ഉണ്ണിയപ്പക്കാര ചൂടാക്കി കുഴിയുടെ മുക്കാൽഭാഗം എണ്ണയോ, നെയ്യോ ഒഴിച്ച് ചൂടാകുമ്പോൾ തീ കുറച്ച് ഓരോ സ്പൂൺ മാവ് വീതം ഒഴിച്ച് ഉണ്ണിയപ്പം വറുത്ത് കോരാം.