2 October, 2021
ഗോതമ്പ് നൂൽപുട്ട്

ചേരുവകൾ
ഗോതമ്പു പൊടി -1 കപ്പ്
തിളച്ച വെള്ളം – 1 1/4 കപ്പ്
നാളികേരം – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഗോതമ്പു പൊടി ഒരു ഫ്രൈയിങ് പാനിൽ ഇട്ട് ചെറുതായിട്ട് ഒന്ന് വറക്കുക.
നല്ല ഒരു വാസന വരുന്നതു വരെ വറത്താൽ മതി.
അതിനുശേഷം വേറെ ഒരു പാത്രത്തിലേക്കു മാറ്റി ആവശ്യത്തിന് ഉപ്പ് ഇട്ട് നന്നായി ഇളക്കുക.അതിലേക്ക് തിളച്ച വെള്ളം കുറേശ്ശേ ഒഴിച്ച് ചപ്പാത്തി മാവിനെക്കാൾ ചെറിയ അയവിൽ കുഴച്ചെടുക്കുക.കൈ വച്ചു നന്നായി കുഴച്ചെടുത്താൽ മാത്രമേ നല്ല സോഫ്റ്റായി കിട്ടുകയുളളു.ഒരു ഇഡ്ഡലി തട്ടിൽ കുറച്ചു എണ്ണ തടവി ഒരു ടീസ്പൂൺ നാളികേരം ഇട്ടശേഷം അതിലേക്കു നൂൽപുട്ട് ചുറ്റിച്ചെടുക്കുക. അതിനു മുകളിൽ കുറച്ചു നാളികേരം ഇട്ടു കൊടുക്കുക. ഇഡ്ഡലി പാത്രത്തിൽ വെള്ളം വച്ചു തട്ട് ഇറക്കി വച്ചു അടച്ചു വളരെ താഴ്ന്ന തീയിൽ ഒരു 15 മിനിറ്റ് ആവി കയറ്റി വേവിക്കുക.