"> കുമ്പളങ്ങ പാൽ കറി | Malayali Kitchen
HomeFood Talk കുമ്പളങ്ങ പാൽ കറി

കുമ്പളങ്ങ പാൽ കറി

Posted in : Food Talk on by : Sandhya

ചേരുവകൾ

കുമ്പളങ്ങ – 250 ഗ്രാം

·സവാള – 1 (ചെറുത് )

·പച്ചമുളക് – 2 എണ്ണം

മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ

മല്ലിപ്പൊടി – 1 ടീസ്പൂൺ

മുളകുപൊടി – 1 ടീസ്പൂൺ

ഒന്നാം പാൽ – 1 കപ്പ്

രണ്ടാം പാൽ – 1 കപ്പ്

കടുക് – 1 ടീസ്പൂൺ

വറ്റൽ മുളക് – 2 എണ്ണം

വെള്ളം – 1 കപ്പ്

കറിവേപ്പില

വെളിച്ചെണ്ണ

ഉപ്പ്

തയാറാക്കുന്ന വിധം

ഒരു പ്രഷർ കുക്കറിലേക്കു ചെറുതായി മുറിച്ച കുമ്പളങ്ങ, സവാള, പച്ചമുളക്, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ഉപ്പ്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം കാൽ കപ്പ് വെള്ളവും ചേർത്ത് കുമ്പളങ്ങ വേവിക്കാൻ വയ്ക്കാം.

കുക്കർ രണ്ടു വിസിൽ അടിച്ചാൽ സ്റ്റൗ ഓഫ് ചെയ്തിടാം. കുക്കറിലെ പ്രഷർ മുഴുവനായി പോയ ശേഷം കുക്കർ തുറക്കാം. വീണ്ടും സ്റ്റൗ ഓൺ ചെയ്യാം. ശേഷം രണ്ടാം പാൽ ചേർത്തുകൊടുത്തു പതുക്കെ ഇളക്കി കൊടുക്കാം. തേങ്ങാപ്പാൽ നന്നായി തിളച്ചു വന്നാൽ ഒന്നാം പാൽ കൂടി ചേർത്ത് പതുക്കെ ഇളക്കി കൊടുക്കാം.

ഒന്നാം പാൽ ചേർത്ത് ഒന്ന് തിളച്ചു വരുമ്പോൾ കറി സ്റ്റൗവിൽ നിന്നും മാറ്റാം.ഇനി ചെറിയ ഫ്രൈയിങ് പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക. വെളിച്ചെണ്ണ ചൂടായാൽ കടുകും വറ്റൽ മുളകും കറി വേപ്പിലയും ചേർത്ത് കറിയിലേക്കു വറുത്തിടണം.

Leave a Reply

Your email address will not be published. Required fields are marked *