"> ക്രീം ബണ്‍ | Malayali Kitchen
HomeRecipes ക്രീം ബണ്‍

ക്രീം ബണ്‍

Posted in : Recipes on by : Sandhya

ചേരുവകള്‍

മൈദ : 2 കപ്പ്
പാല്‍പ്പൊടി : 1 ടേബിള്‍ സ്പൂണ്‍
യീസ്റ്റ് :1 ടീ സ്പൂണ്‍
പഞ്ചസാര :1 ടേബിള്‍ സ്പൂണ്‍
ബട്ടര്‍ : 2 ടേബിള്‍ സ്പൂണ്‍
ചെറിയ ചൂടുള്ള പാല്‍ : 1/2 കപ്പ്
ഉപ്പ് :1/4 ടീ സ്പൂണ്‍
ഓയില്‍ – ആവശ്യത്തിന്
ഫില്ലിംഗ് ഉണ്ടാക്കാന്‍
ബട്ടര്‍ : 1/4 കപ്പ്
പൊടിച്ച പഞ്ചസാര : 5 ടേബിള്‍ സ്പൂണ്‍
വാനില എസ്സെന്‍സ് : 2 തുള്ളി

തയ്യാറാക്കുന്ന വിധം

പാലിലേക്ക് യീസ്റ്റ്, കുറച്ച് പഞ്ചസാര എന്നിവ ചേര്‍ത്തിളക്കി 10 മിനുറ്റ് മാറ്റി വെക്കുക. മൈദയിലേക്ക് പാല്‍പ്പൊടി ബാക്കി പഞ്ചസാര, ഉപ്പ്  എന്നിവ ചേര്‍ത്തിളക്കുക. പാല്‍ മിക്‌സ് കൂടെ ചേര്‍ത്തു നന്നായി കുഴക്കുക.. ആവശ്യമെങ്കില്‍ കുറച്ചു വെള്ളം ചേര്‍ത്ത് ചെറുതായി ഒട്ടുന്ന പരുവത്തില്‍ ഉള്ള മാവ് റെഡി ആക്കുക.. ഇനി ബട്ടര്‍ ചേര്‍ത്തു  നന്നായി ഒരു 5 – 8 മിനിറ്റ് കുഴക്കണം.

ശേഷം എണ്ണ തടവിയ ഒരു പാത്രത്തിലേക്ക് മാറ്റി ഒരു നനഞ്ഞ തുണി ഇട്ട് മൂടി 1 മണിക്കൂര്‍ മാറ്റി വെക്കുകമാവ് 1 മണിക്കൂര്‍ ആകുമ്പോള്‍ നന്നായി പൊങ്ങി വരും.. ഒന്ന് കുഴച്ചെടുത്ത ശേഷം 6  ഉരുളകള്‍ ആക്കുക.. നന്നായി ഉരുട്ടി എടുക്കുക. ഒരു നനഞ്ഞ തുണി വെച്ചു 20 മിനുറ്റ് മൂടി വെക്കുകശേഷം ഓയില്‍ ചൂടാക്കുക. മീഡിയം ചൂട് ആയാല്‍ തീ സിമ്മില്‍ ആക്കുക. ശേഷം ഓരോ ബണ് വീതം പൊരിച്ചെടുക്കുക.നന്നായി തണുത്ത ശേഷം നടുവേ മുറിക്കുക. 2 കഷ്ണം ആക്കേണ്ട.. മുക്കാല്‍ ഭാഗം മുറിച്ചാല്‍ മതി. ഫില്ലിംഗിനായി് പറഞ്ഞിട്ടുള്ള ചേരുവകള്‍ നന്നായി മിക്‌സ് ആക്കി എടുക്കുക ഓരോ ബണ്ണിലും ഫില്ലിംഗ് നിറച്ചു സെര്‍വ് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *