4 October, 2021
ഗ്രീൻ ബ്രെഡ്

ചേരുവകൾ:
ബ്രെഡ് – 8 മുതൽ 10 സ്ലൈസ്
മുട്ട – 2 എണ്ണം
പാൽ – 3/4 കപ്പ്
സവാള അരിഞ്ഞത് – 1/2 കപ്പ്
പച്ചമുളക് – ഒന്നോ രണ്ടോ
മൈദ – 2 ടീസ്പൂൺ
മല്ലിയില – ഒന്നര കപ്പ്
സൺഫ്ലവർ ഓയിൽ (നെയ്യ്) – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം:
ബ്രെഡ് അരികു കളഞ്ഞു ത്രികോണാകൃതിയിൽ മുറിച്ചുവെക്കുക. മിക്സിയുടെ ജാറിൽ രണ്ടു മുതൽ അഞ്ചു വരെയുള്ള ചേരുവകൾ ഒന്നിച്ചു നല്ലതു പോലെ അരച്ചെടുക്കുക. ഫ്രയിങ് പാൻ അടുപ്പിൽവെച്ച് കുറച്ചു നെയ്യോ എണ്ണയോ ഒഴിക്കുക. ശേഷം ഓരോ ബ്രെഡ് സ്ലൈസ് എടുത്തു മുട്ട-മല്ലിയില മിശ്രിതത്തിൽ മുക്കി പാനിൽ ഇട്ട് രണ്ടു വശവും ചെറുതായി മൊരിച്ചെടുക്കുക.