"> ഈന്തപ്പഴം നാരങ്ങ അച്ചാര്‍ | Malayali Kitchen
HomeRecipes ഈന്തപ്പഴം നാരങ്ങ അച്ചാര്‍

ഈന്തപ്പഴം നാരങ്ങ അച്ചാര്‍

Posted in : Recipes on by : Sandhya

ചേരുവകള്‍

 1. ചെറുനാരങ്ങ – 15 എണ്ണം
 2. ഈന്തപ്പഴം – 20-25
 3. വെളുത്തുള്ളി – 20 അല്ലി
 4. ഇഞ്ചി അരിഞ്ഞത് – 1 ടേബിള്‍സ്പൂണ്‍
 5. പച്ചമുളക് – 4 എണ്ണം
 6. മുളക്പൊടി – 1 ടേബിള്‍സ്പൂണ്‍
 7. കാശ്മീരി മുളക്പൊടി –  3 ടേബിള്‍സ്പൂണ്‍
 8. കായപ്പൊടി – 3/4 ടീസ്പൂണ്‍
 9. ഉലുവപ്പൊടി – 1/2 ടീസ്പൂണ്‍
 10. കടുക് – 1 ടീസ്പൂണ്‍
 11. കറിവേപ്പില – 2 തണ്ട്
 12. വിനാഗിരി – 1/4 കപ്പ്
 13. പഞ്ചസാര – 1/2 ടേബിള്‍സ്പൂണ്‍
 14. ചൂടുവെള്ളം – 1 1/2 കപ്പ്
 15. ഉപ്പ് – പാകത്തിന്
 16. നല്ലെണ്ണ/വെളിച്ചെണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

നാരങ്ങ ആവിയില്‍ 20 മിനുട്ട് നന്നായി പുഴുങ്ങി ആറിയ ശേഷം നാലായി മുറിച്ചു ഉപ്പും 1/4 ടേബിള്‍സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് യോജിപ്പിച്ചു 5 മണിക്കൂര്‍ വെക്കുക.
മുളക്പൊടി അല്പം വെള്ളം ചേര്‍ത്ത് കുഴമ്പ് പരുവത്തില്‍ യോജിപ്പിച്ചു വെക്കുക.
ചൂടായ പാത്രത്തില്‍ എണ്ണയൊഴിച്ചു കടുക് പൊട്ടിച്ചു അതിലേക്ക് നീളത്തില്‍ അരിഞ്ഞ വെളുത്തുള്ളി ഇഞ്ചി പച്ചമുളക് കറിവേപ്പില ചേര്‍ത്ത് വഴറ്റുക.
അധികം മൂത്ത് ചുവന്നു പോകുന്നതിന് മുന്‍പ് തന്നെ വെള്ളത്തില്‍ കുഴച്ച മുളക്പൊടി ചേര്‍ത്ത് വഴറ്റുക.

എണ്ണ തെളിഞ്ഞു വരുമ്പോള്‍ അതിലേക്ക് കായപ്പൊടി ഉലുവപ്പൊടി എന്നിവ ചേര്‍ത്ത് മൂപ്പിച്ച ശേഷം കുരുകളഞ്ഞു രണ്ടായി മുറിച്ച ഈന്തപ്പഴം ചേര്‍ത്ത് യോജിപ്പിച്ചു കൊടുക്കുക.അതിലേക്ക് തിളച്ച വെള്ളം ചേര്‍ത്ത് ഇളക്കി നാരങ്ങ കഷ്ണങ്ങള്‍ ചേര്‍ത്ത് നന്നായി യോജിപ്പിച്ചു കൊടുക്കുക. (അധികസമയം നാരങ്ങ ആ വെള്ളത്തില്‍ വേവിക്കരുത്, കയ്പ്പ് വരും അച്ചാറില്‍)ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് കൊടുക്കുക.
അതിലേക്ക് വിനാഗിരി കൂടെ ചേര്‍ത്ത് കൊടുക്കുക. (പുളിക്ക് അനുസരിച്ചു കൂട്ടുകയോ കുറക്കുകയോ ആവാം.)ചാറ് കുറുകി വരുമ്പോള്‍ 1/4 ടേബിള്‍സ്പൂണ്‍ പഞ്ചസാര/ശര്‍ക്കര കൂടി ചേര്‍ത്ത് യോജിപിപ്പിച്ചു തീ അണച്ചു വെക്കുക.ആറിയ ശേഷം വായുകടക്കാത്ത രീതിയില്‍ കുപ്പിയില്‍ ആക്കി സൂക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *