"> ചീര അവിയല്‍ | Malayali Kitchen
HomeFood Talk ചീര അവിയല്‍

ചീര അവിയല്‍

Posted in : Food Talk on by : Sandhya

ചേരുവകള്‍

  1. ചീര – രണ്ട് ചെറിയ കെട്ട്
  2. ചക്കക്കുരു  –  10-15 എണ്ണം
  3. പച്ചമാങ്ങ  – പുളിയനുസരിച്ചു ഒന്നോ, പകുതിയോ ആവാം
  4. തേങ്ങാ    -3/4 കപ്പ്
  5. ജീരകം     -1 ടീസ്പൂണ്‍
  6. ചുവന്നുള്ളി    -2-3
  7. മുളകുപൊടി    -2-3 ടീസ്പൂണ്‍
  8. മഞ്ഞള്‍പ്പൊടി  -1 ടീസ്പൂണ്‍
  9. കറിവേപ്പില     – അല്പം
  10. വെളിച്ചെണ്ണ     – 2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ചക്കക്കുരു  നീളത്തില്‍ അരിയുക. ചീര ചെറുതാക്കി അരിയണം,പച്ചമാങ്ങ തൊലി ചെത്തി ചെറു കഷണങ്ങളാക്കുക.. തേങ്ങാ,  ജീരകം,  മുളകുപൊടി, ഉള്ളി,   എന്നിവ സാദാ അവിയലിനു ഒതുക്കും പോലെ തരുതരുപ്പായി അരച്ചെടുക്കുക .. ചക്കക്കുരു ഉപ്പും മഞ്ഞള്‍പൊടിയും ചേര്‍ത്ത് ആവശ്യത്തിന് വെള്ളമൊഴിച്ചു വേവിയ്ക്കുക.. മുക്കാല്‍ വേവാകുമ്പോള്‍ ചീരയും മാങ്ങയും ചേര്‍ക്കാം…
വെള്ളം ഏകദേശം വറ്റി എല്ലാം വെന്തു വരുമ്പോള്‍ അരപ്പ് ചേര്‍ത്തിളക്കി ചെറുതീയില്‍ പാകം ചെയ്യുക.. വെള്ളം മുഴുവനായും വറ്റി അവിയല്‍ പാകം ആവുമ്പോള്‍ കറിവേപ്പില വിതറി വാങ്ങി വെയ്ക്കാം..
പച്ച വെളിച്ചെണ്ണ മീതെ ഒഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *