5 October, 2021
കക്കയിറച്ചി

ചേരുവകൾ
കക്കയിറച്ചി-1 കിലോ
ചുവന്നുള്ളി-കാല് കിലോ
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
മുളകുപൊടി -1 ടീസ്പൂണ്‍
കുരുമുളകുപൊടി-1 ടീസ്പൂണ്‍
മല്ലിപ്പൊടി-2 ടേബിള്‍സ്പൂണ്‍
പെരുഞ്ചീരകം-1 ടീ സ്പൂണ്‍
വെളുത്തുള്ളഇ-8 അല്ലി
ഇഞ്ചി-1 കഷ്ണം
പച്ചമുളക്-5
തേങ്ങ ചിരവിയത്-1 മുറി
ഉപ്പ്
കറിവേപ്പില
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
കക്കയിറച്ചി നല്ലപോലെ കഴുകി ഉപ്പും മഞ്ഞള്‍പ്പൊടിയും പുരട്ടി വയ്ക്കുക. വെളുത്തുള്ളി, ഇഞ്ചി, തേങ്ങ, പച്ചമുളക്, പെരുഞ്ചീരകം എന്നിവ അരയ്ക്കുക. അധികം അരയരുത്. ഇതും മസാലപ്പൊടികളും കക്കയിറച്ചിയില്‍ പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കണം.ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി ഇതിലേക്ക് ചുവന്നുള്ളി അരിഞ്ഞു ചേര്‍ക്കുക. കറിവേപ്പിലയും ചേര്‍ക്കണം. ഇത് നന്നായി മൂത്തുവരുമ്പോള്‍ കക്കയിറച്ചി ചേര്‍ത്ത് അടച്ചു വച്ച് വേവിക്കുക. നന്നായി വെന്തു കഴിയുമ്പോള്‍ വെള്ളം നല്ലപോലെ വറ്റിച്ച് ഇളക്കിയെടുക്കാം.