6 October, 2021
പരിപ്പ് പടവലങ്ങ കറി

ചേരുവകൾ
പരിപ്പ് – 1/2 കപ്പ്
പടവലങ്ങ – 1
തേങ്ങ – 1 കപ്പ്
ഉഴുന്നു പരിപ്പ് –1 1/2 ടേബിൾ സ്പൂൺ
ചുവന്ന മുളക് – 3
കുരുമുളക് – 1 ടീസ്പൂൺ
ജീരകം – 1 ടീസ്പൂൺ
വറത്തിടാൻ:
കടുക് – 1 ടീസ്പൂൺ
കറിവേപ്പില
മുളക് – 1
വെളിച്ചെണ്ണ – 2 ടീസ്പൂൺ
ഉപ്പ്
തയാറാക്കുന്ന വിധം
പരിപ്പും പടവലങ്ങയും വേവിച്ചെടുക്കുക.ഒരു ഫ്രൈയിങ് പാനിൽ എണ്ണ ഒഴിച്ച് ഉഴുന്ന് പരിപ്പും കുരുമുളകും ചുവന്ന മുളകും ചേർത്ത് വറുത്തെടുക്കുക.ഒരു മിക്സിയിൽ തേങ്ങയും ജീരകവും വറത്തു വച്ചിരിക്കുന്നതും ചേർത്ത് നന്നായി അരച്ചെടുക്കുക.വേവിച്ച പരിപ്പ്, പടവലങ്ങ കൂട്ടിൽ ആവശ്യത്തിന് ഉപ്പ് ചേർത്ത് തേങ്ങാ അരച്ചതും ചേർത്ത് തിളച്ചാൽ വാങ്ങി കടുകു വറുത്തിടാം.
പരിപ്പ് പടവലങ്ങ കറി തയാർ.