6 October, 2021
ചോക്ലേറ്റ് ദോശ

ചേരുവകൾ
ദോശമാവ് – ആവശ്യത്തിന്
ബട്ടർ – ആവശ്യത്തിന്
ചോക്ലേറ്റ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ദോശക്കല്ല് ചൂടാക്കി ദോശ കനംകുറച്ച് പരത്തുക. ഇതിലേക്ക് ബട്ടർ പുരട്ടുക.ദോശ ഇളംബ്രൗൺ നിറം ആയി തുടങ്ങുമ്പോൾ ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തത് ചേർക്കുക. ചോക്ലേറ്റ് ഉരുകി തുടങ്ങുമ്പോൾ ഒരു സ്പൂൺ കൊണ്ട് ദോശയിൽ പരത്തുക.മടക്കി എടുത്താൽ രുചികരമായ ചോക്ലേറ്റ് ദോശ തയാർ.
ചോക്ലേറ്റ് സോസ്, കണ്ടൻസ്ഡ് മിൽക്ക് ഇവ ചേർത്തു കഴിക്കാം.