7 October, 2021
പഴംപൊരി

ആവശ്യമുള്ള സാധനങ്ങൾ
ഏത്തപ്പഴം 4
ഗോതമ്പുപൊടി 1 cup
റവ 1/4 cup
അരിപ്പൊടി 1/4 cup
മഞ്ഞൾപൊടി 1 pinch
പഞ്ചസാര 2 tbspn
ഉപ്പ് 1 pinch
അപ്പകാരം 1 pinch
വെള്ളം
എണ്ണ
തയ്യാറാക്കുന്ന വിധം
പഴം മുറിച്ചു വയ്ക്കുക ഒരു മിക്സിയുടെ ജാറിൽ റവയും ഗോതമ്പുപൊടിയും അരിപ്പൊടിയും കൂടി ഒന്നു പൊടിക്കുക റവ അല്പം സ്മൂത് ആകാൻ വേണ്ടിയാണ് ഇതു ഒരു ബൗളിലേക്ക് മാറ്റി അല്പം ഉപ്പും മഞ്ഞൾപൊടിയും ചേർത്തു മിക്സ് ചെയ്തു വയ്ക്കുക ശേഷം ,ഒരു പഴത്തിന്റെ പകുതി മിക്സിയിൽ നന്നായി അരച്ചെടുക്കുക, ഇതു പൊടിച്ച മാവിലേക്ക് ചേർത്തു നന്നായി മിക്സ് ചെയ്യുക അതിലേക്ക് അല്പം സോഡാപ്പൊടി നാരങ്ങാ നീരിൽ കലക്കി അതിലേക്ക് ഒഴിച്ചു മിക്സ് ചെയ്യുക ,ഇനി ഈ ചേരുവ ചേർത്തില്ലെങ്കിലും കുഴപ്പമില്ല ശേഷം കട്ട് ചെയ്തു മാറ്റി വച്ചിരിക്കുന്ന പഴം ബാറ്ററിൽ മുക്കി എണ്ണയിൽ വറുത്തു കോരുക , അല്പം brown colour ആകുന്നതു വരെ ഒന്നു ഫ്രൈ ചെയ്താൽ ടേസ്റ്റ് കൂടും