"> ഉപ്പ്മാവ് | Malayali Kitchen
HomeRecipes ഉപ്പ്മാവ്

ഉപ്പ്മാവ്

Posted in : Recipes on by : Vaishnavi

ചേരുവകൾ
റവ: 1/2 കപ്പ്
വെള്ളം: 2 കപ്പ്
എണ്ണ: 1tbsp (sunflower oil ആണ് ഞാൻ ഉപയോഗിച്ചത് കൂടുതൽ സോഫ്റ്റ് ആവാൻ)
കടുക്: 1/2 ടീസ്പൂൺ
ഉണക്ക മുളക്: 2
കറിവേപ്പില
ഇഞ്ചി: 1 ടീസ്പൂൺ
പച്ചമുളക്: 1
നെയ്യ്: 2 ടീസ്പൂൺ (നെയ്യ് ഉപ്പ്മാവ് നല്ല soft and fluffy ആവാൻ സഹായിക്കും)
സവാള: 1 ഇടത്തരം
ഉപ്പ്: 1 ടീസ്പൂൺ
കശുവണ്ടി: 8

തയ്യാറാക്കുന്ന വിധം

റവ നന്നായി വറുത്തെടുക്കുക…
പാനിൽ എണ്ണ ചേർക്കുക, എണ്ണ ചൂടാകുമ്പോൾ കടക് ചേർത്ത് പൊട്ടിക്കുക..
വറ്റൽമുളക് , കറിവേപ്പില
ഇഞ്ചി പച്ചമുളക് ചേർത്ത് നന്നായി വഴറ്റുക.
ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാളയും 1/2tsp ഉപ്പും ചേർത്ത് നന്നായി വഴറ്റുക .. വഴറ്റിയ സവാളയുടെ പകുതി ഒരു പാത്രത്തിലേക്ക് മാറ്റിവെക്കുക, (ഇത് റവ വെന്തതിന് ശേഷം ചേർക്കാനാണ്)ഇനി ബാക്കിയുള്ള സവാളയിലേയ്ക്ക് 2 കപ്പ് വെള്ളം ചേർത്ത് തിളപ്പിക്കുക ..1/2tsp ഉപ്പും കശുവണ്ടിയും ചേർക്കുക..
ഇനി തിളക്കുന്ന വെള്ളത്തിലേയ്ക്ക് റവ ചേർത്ത് ഇളക്കി ഇളക്കി വെള്ളം വറ്റും വരെ നന്നായി വേവിക്കുക…റവ വെന്തതിന് ശേഷം മാറ്റി വച്ച സവാള വഴറ്റിയതും 2 tsp നെയ്യും ചേർത്ത് ഇളക്കി യോജിപ്പിക്കുക…
ഉപ്പ്മാവ് തയ്യാർ

Leave a Reply

Your email address will not be published. Required fields are marked *