"> വ്യത്യസ്തമായ പൂരി | Malayali Kitchen
HomeRecipes വ്യത്യസ്തമായ പൂരി

വ്യത്യസ്തമായ പൂരി

Posted in : Recipes on by : Vaishnavi

ചേരുവകൾ

ഗോതമ്പു പൊടി 1 1/2 cup
ഉപ്പ് 1/4 tsp
പാൽപ്പൊടി 1tsp
വെള്ളം
for filling
മുട്ട 3 എണ്ണം
വെളിച്ചെണ്ണ 2tbsp
സവാള 1 എണ്ണം
വെളുത്തുള്ളി 3 അല്ലി
ഇഞ്ചി 1tsp
കരുമുളക് പൊടി 1/2 tsp
മുളകുപൊടി 1/2 tsp
ചിക്കൻ മസാല 1/2 tsp
മഞ്ഞൾപ്പൊടി 1/4 tsp
ഉപ്പ് 1/2 tsp
കറിവേപ്പില
എണ്ണ

തയ്യാറാക്കുന്ന വിധം
ഗോതമ്പുപൊടിയിൽ കാൽ tsp ഉപ്പും പാൽപ്പൊടിയും ചേർത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് പൂരി മാവിന്റെ പരുവത്തിൽ കുഴച്ച് പത്തുമിനുട്ട് മാറ്റിവെക്കുക.
മുട്ട പുഴുങ്ങി തോട് കളഞ്ഞ് ഗ്രേറ്റ് ചെയ്ത് എടുക്കുക.
ഒരു പാനിൽ 2 tbsp വെളിച്ചെണ്ണ ഒഴിച്ച് അരിഞ്ഞു വെച്ചിരിക്കുന്ന ingredients ഉം ഉപ്പും ചേർത്ത് വയട്ടുക. ഇതൊന്ന് വാടി വരുമ്പോൾ പൊടികൾ ചേർത്ത് പച്ചമണം മാറുന്നവരെ ഇളക്കുക. ഇതിൽ മുട്ടയും ചേർത്ത് ഇളക്കി എടുക്കുക.
കുഴച്ച മാവ് ചെറിയ ഉരുളകളാക്കുക. ആദ്യം രണ്ട് ഉരുളകളെടുത്ത് പരത്തുക. പരത്തിയെടുത്ത ഒരു പൂരിയുടെ നടുക്ക് ആവശ്യത്തിന് filling വെക്കുക. ഇതിന്റെ മുകളിൽ പരത്തിയ രണ്ടാമത്തെ പൂരി വെക്കുക. നല്ല ഒരു circle കിട്ടാൻ ഒരു ചെറിയ അടപ്പു കൊണ്ട് cut ചെയ്ത്എടുക്കുക. (ഏത് അടപ്പുകൊണ്ടാണോ cut ചെയ്യുന്നത് അതിനേക്കാളും കുറച്ച് വലുപ്പത്തിൽ വേണം മാവ് പരത്തി എടുക്കാൻ ) . cut ചെയ്തതിനു ശേഷം ഇതിന്റെ രണ്ട് Side ഉം ഒരു fork ഉപയോഗിച്ച് Press ചെയ്ത എടുക്കുക. ഇത് എണ്ണയിലിട്ട് വറത്തെടുക്കുക. ഇതുപോലെ ബാക്കിയുള്ള മാവും ചെയ്തെടുക്കുക

Leave a Reply

Your email address will not be published. Required fields are marked *