7 October, 2021
പുളി മിഠായി

പുളി 100 ഗ്രാം കുരുകളഞ്ഞ് എടുത്തത്
ശർക്കര 100 ഗ്രാം
ഉപ്പ് കാൽ ടീസ്പൂൺ
മുളകുപൊടി അര ടീസ്പൂൺ
വെള്ളം ഒരു കപ്പ്
പുളിയിലേക്ക് വെള്ളമൊഴിച്ച് അര മണിക്കൂർ കുതിർത്ത് നന്നായി മാറ്റിവയ്ക്കുക അതിനു ശേഷം നല്ലപോലെ പുളി പിഴിഞ്ഞെടുത്ത് മിക്സിയുടെ ജാർ ഇട്ട് നല്ലപോലെ അരച്ചെടുക്കുക ചുവടുകട്ടിയുള്ള ഒരു പാത്രത്തിലേക്ക് അരച്ചെടുത്ത് പുളിയും ശർക്കരയും വെള്ളവും ചേർത്ത് കൊടുക്കുക തിളച്ചുവരുമ്പോൾ മുളകുപൊടിയും ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി അതിനുശേഷം വെള്ളം മുഴുവനായും വറ്റിച്ചെടുക്കുക പാത്രത്തിന് സൈഡിൽ നിന്നും വിട്ടുവരുന്ന പാകത്തിനു വേണം തയ്യാറാക്കി എടുക്കുവാൻ ആയിട്ട് ചൂടാറിയതിനു ശേഷം ചെറിയ കഷണങ്ങൾ എടുത്ത് കവറിൽ പൊതിഞ്ഞ് എടുക്കണം