"> നൂഡിൽസ് | Malayali Kitchen
HomeUncategorized നൂഡിൽസ്

നൂഡിൽസ്

Posted in : Uncategorized on by : Vaishnavi

ചേരുവകൾ
നൂഡിൽസ്: 150 ഗ്രാം
വെള്ളം: 1 ലിറ്റർ
വെളുത്തുള്ളി: 1.5 tbsp
സവാള: ഒരു ചെറിയ ഉള്ളിയുടെ പകുതി (30 ഗ്രാം)
ബീൻസ്: 3 (30 ഗ്രാം)
കാരറ്റ്: ഒരു ചെറിയത് (30 ഗ്രാം)
കാപ്സിക്കം: പകുതി (40 ഗ്രാം)
സോയ സോസ്: 2tbsp
ചില്ലി സോസ്: 1/2tsp
തക്കാളി സോസ്: 1 tsp
എള്ളെണ്ണ: 1/2tbsp
വെളുത്ത കുരുമുളക് പൊടി: 1/2tsp
Spring onion white : 2.5tbsp
Spring onion green : 2tbsp
ആദ്യം 1 ലിറ്റർ വെള്ളത്തിൽ 1tbsp ഉപ്പും ചേർത്ത് തിളപ്പിക്കുക..വെള്ളം തിളക്കാൻ തുടങ്ങുമ്പോൾ 1 പാക്കറ്റ് നൂഡിൽസ് (150 ഗ്രാം) ചേർക്കുക … 8 മിനിറ്റ് നൂഡിൽസ് വേവിക്കുക .. വെള്ളം ഊറ്റി കളഞ്ഞതിന് ശേഷം 1tbsp എണ്ണ ചേർത്ത് ഇളക്കുക … മാറ്റി വയ്ക്കുക …
അതിനുശേഷം noodles കോരി മാറ്റി വെക്കാം ഒട്ടിപ്പിടിക്കാതിരിക്കാൻ അരിപ്പ വഴി കുറച്ച് പച്ചവെള്ളം ഒഴിച്ച് ഡ്രൈൻ ചെയ്തതിന് ശേഷം 1 tbsp sunflower oil ഒഴിച്ച് Mix ചെയ്തെടുക്കാം.
അടുത്തതായി ഒരു പാത്രത്തിൽ അല്പം സൺഫ്ലവർ ഓയിലിൽ മുട്ട ഒന്ന് ചിക്കി എടുക്കാം മുട്ട മാറ്റിയതിന്ശേഷം അതേ പാത്രത്തിലേക്ക് 2 tbsp oil ചേർത്ത് വെളുത്തുള്ളി ഒന്ന് വഴറ്റി എടുക്കാം
ഇതിലേയ്ക്ക് spring onion white , സവാള ചേർത്ത് വഴറ്റിയതിന് ശേഷം…
വെജിറ്റബിൾസ് കുരുമുളക്പൊടി ഉപ്പ് 1 tbsp സോയാസോസ് 1/2 tsp ചില്ലി സോസ് 1 tsp ടൊമാറ്റോ സോസ് ചേർത്ത് വഴറ്റി എടുക്കാം.. അതിനുശേഷം ഇതിലേക്ക് വേവിച്ചുവെച്ച നൂഡിൽസ് മുട്ട ചിക്കിയത് കൂടെ ഇട്ട് 1 tbsp സോയാസോസ് 1/2 tbsp എള്ളണ്ണ 1/2 tsp കുരുമുളകും spring onion greens കൂടി ഇട്ടു നൂഡിൽസ് ഒന്ന് മിക്സ് ആക്കി എടുക്കുക…

Leave a Reply

Your email address will not be published. Required fields are marked *