8 October, 2021
ബീഫ് റോസ്റ്റ്

ആവശ്യമായവ:
പോത്തിറച്ചി – ഒരുകിലോ.
ചെറിയുള്ളി – ചതച്ചത് ഒരു ബൗൾ.
വറ്റൽ മുളക് – ചതച്ചത് 25 എണ്ണം.
മഞ്ഞൾപൊടി – 1 tsp.
ഉപ്പ് – സ്വാദ് അനുസരിച്ച്.
വെളിച്ചെണ്ണ ആവശ്യത്തിന്.
കറിവേപ്പില – 4 തണ്ട്.
കുരുമുളക്പൊടി – 2 tbsp.
നാരങ്ങാ നീര് – 1/2 tsp.
തയാറാക്കുന്നവിധം:-
ആദ്യം ഇറച്ചി വേവിച്ചെടുക്കണം. ഇതിനായി ഒരു കുക്കറിൽ കഴുകി വൃത്തിയായ ഇറച്ചി എടുക്കുക. ഇതിലേക്ക് മഞ്ഞൾപൊടി, ഉപ്പ്, 2 tsp വെളിച്ചെണ്ണ ഇവചേർത് നന്നായി ഇളക്കുക. 5 – 6 വിസിൽ അടിക്കുന്നത് വരെ ഇറച്ചി വേവിച്ചെടുക്കുക. ആവി പോകാനായി മാറ്റി വയ്ക്കുക.
ഇനി ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടായാല്‍ കറിവേപ്പില ഇട്ടു വഴറ്റിയെടുക്കുക. ഇതിലേക്ക് കറിവേപ്പില, ചെറിയുള്ളി ചതച്ചത്, വറ്റൽമുളക് ചതച്ചത് ഇവ ചേർത്തിളക്കുക. പച്ചമണം മാറുമ്പോൾ
കുരുമുളക്പൊടി ചേര്‍ത്ത് ഇളക്കുക. നിങ്ങളുടെ എരിവിനനുസരിച്ചു കുരുമുളകുപൊടി ചേർക്കാം. പച്ചമണം മാറുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന ബീഫ് ചേർത്ത് നന്നായി ഇളക്കുക. മീഡിയം തീയിൽ നന്നായി ഇളക്കി ബീഫ് വെള്ളം പറ്റിച്ചെടുക്കുക. സ്വാദിഷ്ടമായ ബീഫ് ഫ്രൈ തയ്യാറായിരിക്കുന്നു.