8 October, 2021
വാഴക്കൂമ്പ് തോരൻ

ചേരുവകൾ
വാഴക്കൂമ്പ് —–1
പച്ചമുളക്—–2എണ്ണം
തേങ്ങ——3-4ടേബിൾ സ്പൂൺ
കറിവേപ്പില—–കുറച്ച്
ഉപ്പ്————-ആവശ്യത്തിന്
വെളിച്ചെണ്ണ—-2-3ടേബിൾ സ്പൂൺ
കടുക്———1സ്പൂൺ
ചുവന്ന മുളക്—–1-2എണ്ണം
തയ്യാറാക്കുന്ന വിധം :-
വാഴക്കൂമ്പ് അല്ലെങ്കിൽ കുടപ്പൻ പോള എല്ലാം കളഞ്ഞു ചെറുതായി മുറിച്ചു ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് മഞ്ഞൾപൊടി ഇട്ട് അരമണിക്കൂർ മിനിമം കറ പോകുന്നതിനായി വെയ്ക്കുക. ശേഷം വെള്ളം മാറ്റി കഴുകി വെയ്ക്കുക
ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കടുക് പൊട്ടിച്ചു മുളക് കറിവേപ്പില എന്നിവ ഇട്ട് വറത്തു വെള്ളം മാറ്റിയ വാഴകൂമ്പ് ചേർത്തു പച്ചമുളക് ഉപ്പ് എന്നിവ ചേർത്തു നല്ലോണം മിക്സ് ചെയ്യുക. കുറച്ചു വെള്ളം ഒഴിച്ച് അടച്ചു വെച്ചു വേവിക്കുക. ശേഷം തേങ്ങ കറിവേപ്പില എന്നിവ കൂടെ ചേർത്തു മിക്സ് ചെയ്തു അവസാനം കുറച്ച് വെളിച്ചെണ്ണ കൂടെ ചേർത്ത് മിക്സ് ചെയ്തു തീയ് ഓഫാക്കുക.