9 October, 2021
തനി നാടൻ ചിക്കൻകറി

ചിക്കൻ – 750 ഗ്രാം (എല്ലോടു കൂടി ഇടത്തരം വലിപ്പമുള്ള കഷണങ്ങളായി മുറിക്കുക)
മുളകുപൊടി – 2 1/2 ടീസ്പൂൺ
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
മല്ലിപൊടി – 3 ടീസ്പൂൺ
ഗരം മസാല – 3/4tsp
കുരുമുളക് പൊടി – 1 ടീസ്പൂൺ
ചിക്കൻ മസാല: 2 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി ചതച്ചത് –
3 tbsp
ഒരു ചെറുനാരങ്ങയുടെ നീര്
ഉപ്പ്
കറിവേപ്പില
വെളിച്ചെണ്ണ – 4 tbsp
സവാള(അരിഞ്ഞത്, ഇടത്തരം) – 3 എണ്ണം
പച്ചമുളക് – 3 എണ്ണം
തേങ്ങാപ്പാൽ – 2 കപ്പ്
ചട്ടിയിൽ എണ്ണ ചൂടാക്കുക.
ചതച്ച ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് പൊൻ തവിട്ട് നിറമാകുന്നതുവരെ ഫ്രൈ ചെയ്യുക.
അരിഞ്ഞസവാള, കറിവേപ്പില എന്നിവ ചേർത്ത് തവിട്ട് നിറമാവും വരെ നന്നായി ഇളക്കുക .. ആവശ്യത്തിന് ഉപ്പ് ചേർക്കുക
ഇപ്പോൾ മഞ്ഞൾപ്പൊടി ചേർത്ത് പച്ച മണം പോകുന്നതുവരെ നന്നായി ഇളക്കുക, മുളകുപൊടി ചേർത്ത് മറ്റൊരു 30 sec വേവിക്കുക ഇപ്പോൾ മല്ലിപൊടി ചേർത്ത് വഴറ്റുക ..
ഇതിലേക്ക് ചിക്കൻ കഷ്ണങ്ങൾ ചേർത്ത് നന്നായി മൂടി 10 മിനിറ്റ് കുറഞ്ഞ മുതൽ ഇടത്തരം തീയിൽ വേവിക്കുക ..
2 ടീസ്പൂൺ ചിക്കൻ മസാല 1 ടീസ്പൂൺ കുരുമുളക് പൊടി 1/2 ടീസ്പൂൺ ഗരം മസാലയും 2 പച്ചമുളക് (കുരു കളഞ്ഞത്) ഒരു ചെറുനാരങ്ങയുടെ നീരും ചേർത്ത് mix ചെയ്യുക
ഇതിലേക്ക് 2 കപ്പ് തേങ്ങാപ്പാൽ ചേർത്ത് മറ്റൊരു 10 മിനിറ്റ് കുറഞ്ഞ തീയിൽ വേവിക്കുക..gravy കട്ടിയാകുമ്പോൾ 1/4 ടീസ്പൂൺ ഗരം മസാല കറിവേപ്പിലയും പച്ചമുളകും ചേർത്ത് നന്നായി ഇളക്കുക.
Kerala Style ചിക്കൻ കറി തയ്യാറാണ്.