"> കുറുക്കുകാളൻ | Malayali Kitchen
HomeRecipes കുറുക്കുകാളൻ

കുറുക്കുകാളൻ

Posted in : Recipes on by : Vaishnavi

കുറുക്ക് കാളൻ
ചേന————-200-300gm
കായ————1
തേങ്ങ————-2പിടി
ജീരകം—കാൽ ടേബിൾ സ്പൂൺ
കുരുമുളക് പൊടി—-കാൽ സ്പൂൺ
തൈര്———–=1-2കപ്പ്‌ (പുളി അനുസരിച്ചു എടുക്കുക
പച്ചമുളക്———2
ചുവന്ന മുളക്—–2-3
കടുക്————–1സ്പൂൺ
കറിവേപ്പില——കുറച്ച്
ഉലുവ————കാൽ സ്പൂൺ
വെളിച്ചെണ്ണ—–1സ്പൂൺ
നെയ്യ് ——1സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു മിക്സി ജാറിൽ തേങ്ങ പച്ചമുളക് ജീരകം എന്നിവ ആവശ്യത്തിന് വെള്ളം ചേർത്ത് അരയ്ക്കുക.
ചേന കായ എന്നിവ ചതുരത്തിൽ മുറിച്ച് കുക്കറിൽ ഇട്ട് ആവശ്യത്തിന് വെള്ളം ചേർത്ത് വേവിക്കുക. ശേഷം മൺചട്ടിയിൽ മാറ്റിയശേഷം മുളക് പൊടി മഞ്ഞൾപൊടി ഉപ്പ് എന്നിവ ചേർത്ത് മിക്സ്‌ ചെയ്തു അരച്ചത് കൂടെ ചേർത്ത് തിളപ്പിക്കുക.കുറുകി വരുമ്പോൾ തൈര് കുറച്ച് ഒഴിച്ച് കുറുക്കി എടുക്കുക
ഒരു പാൻ ചൂടാക്കി കുറച്ചു വെളിച്ചെണ്ണയും നെയ്യും ചൂടാക്കി കടുക് പൊട്ടിച്ചു മുളക് ഉലുവ കറിവേപ്പില എന്നിവ ചേർത്തു വറത്തു കൊട്ടുക

Leave a Reply

Your email address will not be published. Required fields are marked *