"> ചിക്കൻ സ്റ്റൂ | Malayali Kitchen
HomeRecipes ചിക്കൻ സ്റ്റൂ

ചിക്കൻ സ്റ്റൂ

Posted in : Recipes on by : Vaishnavi

ചേരുവകൾ
ചിക്കൻ: 500 ഗ്രാം
ഉരുളക്കിഴങ്ങ്: 1 വലുത്
കാരറ്റ്: 1 ചെറുത്
ഉള്ളി: 1 വലുത്
ഇഞ്ചി ചതച്ചത്: 1 ടീസ്പൂൺ
പെരുംജീരകം: 1/4 ടീസ്പൂൺ
കുരുമുളക് പൊടി (തരുതരുപ്പായി പൊടിച്ചത്): 1 ടീസ്പൂൺ
ഗരം മസാല: 1/2 tsp
ഉപ്പ്: 1 ടീസ്പൂൺ
കട്ടി കുറഞ്ഞ തേങ്ങാപ്പാൽ: 1.5 കപ്പ്
കട്ടിയുള്ള തേങ്ങാപ്പാൽ: 3/4 കപ്പ്
കറിവേപ്പില
പച്ചമുളക്: 3
കശുവണ്ടി: 10 (ഓപ്ഷണൽ)
വെളിച്ചെണ്ണ: 2 ടീസ്പൂൺ
ഒരു കടായിയിൽ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കുക…
ഇതിലേയ്ക്ക് 1/4tsp പെരുംജീരകം ചേർത്ത് പൊട്ടിക്കുക, ഇഞ്ചി ചതച്ചത് ചേർത്ത് സ്വർണ്ണ നിറമാകുന്നതുവരെ വഴറ്റുക.
ഇതിലേക്ക് 1 വലിയ സവാള അരിഞ്ഞത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കുക …
ഉള്ളി സ്വർണ്ണ നിറമാകുമ്പോൾ ചിക്കൻ കഷണങ്ങളും കുരുമുളക് പൊടിയും ചേർത്ത് 1 മിനിറ്റ് നന്നായി ഇളക്കുക ഇപ്പോൾ അരിഞ്ഞ പച്ചക്കറികൾ ചേർത്ത് 1 മിനിറ്റ് കൂടി നന്നായി ഇളക്കുക .. കട്ടി കുറഞ്ഞ തേങ്ങാപ്പാൽ ചേർത്ത് 8 മിനിറ്റ് ഇടത്തരം തീയിൽ മൂടി വച്ച് വേവിക്കുക … ഇനി തുറന്ന് വച്ച് ചാറ് അല്പം കുറുകുന്ന വരെ 3-4 മിനിറ്റ് വേവിക്കുക. ഇപ്പോൾ കട്ടിയുള്ള തേങ്ങാപ്പാൽ കശുവണ്ടിയും ഗരം മസാലയും( ഒരു ചെറിയ കഷ്ണം പട്ട 2 ഏലയ്ക്ക 2 ഗ്രാമ്പൂ പൊടിച്ചെടുത്തത് ) ചേർത്ത് വളരെ കുറഞ്ഞ തീയിൽ 2 മിനിറ്റ് വേവിക്കുക .. അവസാനായിട്ട് സ്വാദ് കൂടാനായിട്ട് അല്പം വെളിച്ചെണ്ണയും കറിവേപ്പിലയും പച്ചമുളകും ചേർക്കുക ..
സ്വാദിഷ്ടമായ ചിക്കൻ സ്റ്റൂ തയ്യാറാണ്

Leave a Reply

Your email address will not be published. Required fields are marked *