9 October, 2021
കസ്റ്റാർഡ് പുഡ്ഡിംഗ്

Ingredients
ബ്രഡ്ഡ്-8
പാൽ- അര ലിറ്റർ
പാൽ പൊടി-3 ടേബിൾ സ്പൂൺ
പഞ്ചസാര- 1/2 കപ്പ്
ഡ്രൈ ഫ്രൂട്ട്സ് ആവശ്യത്തിന്
കസ്റ്റർഡ് പൗഡർ-3 ടേബിൾ സ്പൂൺ
പാൽ- കാൽ കപ്പ്
ബട്ടർ -3 ടേബിൾ സ്പൂൺ
ബൗളിൽ കാൽ കപ്പ് പാലിൽ 3 ടേബിൾ സ്പൂൺ കസ്റ്റർഡ് പൗഡർ ചേർത്ത് നന്നായി യോജിപ്പിച്ച് മാറ്റി വെയ്ക്കുക.ബ്രഡ്ഡ് നാലായി മുറിച്ചെടുക്കുക.പാനിൽ ബട്ടർ ചേർത്ത് ബ്രഡ്ഡ് പൊരിച്ചെടുക്കുക.പാനിൽ അര ലിറ്റർ പാലോഴിച്ച്,3 ടേബിൾ സ്പൂൺ പാൽപൊടി,അര കപ്പ് പഞ്ചസാര ,കുറച്ച് ഡ്രൈ ഫ്രൂട്ട്സ് ചേർത്ത് തിളച്ച് വരുമ്പോൾ കസ്റ്റർഡ് മിശ്രിതം ചേർത്ത് നന്നായി കുറുക്കിയെടുക്കുക. പുഡ്ഡിങ്ങ് മോൾഡിൽ പൊരിച്ച ബ്രഡ്ഡ് നിരത്തി അതിൻറെ മുകളിലേക്ക് ചൂടോടു കൂടി കസ്റ്റർഡ് മിശ്രിതം ഒഴിച്ച് അതിൻന്റെ മുകളിലേക്ക് ബ്രഡ്ഡ് ഒന്നു കൂടി നിരത്തുക.അതിന്റെ മുകളിലേക്ക് കസ്റ്റർഡ് മിശ്രിതം ഒഴിക്കുക.ഡ്രൈ ഫ്രൂട്ട്സ് മുകളിൽ ഇട്ട് അലങ്കരിച്ച് 4 മണിക്കൂർ ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കാം.