11 October, 2021
മധുര കൂട്ടുകറി

ചേരുവകൾ
കടല പരിപ്പ്—-അര ഗ്ലാസ്സ്
കായ———1
ചേന——–200-250gm
കുമ്പളങ്ങ——100gm
മുളകുപൊടി—–അരസ്പൂൺ സ്പൂൺ
മഞ്ഞൾപൊടി—-കാൽ സ്പൂൺ
കുരുമുളക് പൊടി—-കാൽ സ്പൂൺ
ഉപ്പ് ——-ആവശ്യത്തിന്
തേങ്ങ———–2കൈപിടി(ഒരു മുറി)
തേങ്ങ വറുത്തു കൊട്ടാൻ—1-2
ജീരകം——–അരസ്പൂൺ
കറിവേപ്പില——കുറച്ച്
ശർക്കര———–2-3അച്ച്
വെളിച്ചെണ്ണ——–3-4സ്പൂൺ
തയ്യാറാക്കുന്ന വിധം:-
ആദ്യം കടലപരിപ്പ് കുറച്ചു നേരം കുതിർത്തു വെച്ച ശേഷം കുക്കറിൽ വേവിക്കുക. ശേഷം കായ ചേന കുമ്പളങ്ങ എന്നിവ വേവിക്കുക. ശേഷം വേവിച്ചതെല്ലാം ഒരുമിച്ചു ഒരു പാത്രത്തിൽ ആക്കി മുളകുപൊടി മഞ്ഞൾപൊടി ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്തു ശർക്കര ഉപ്പ് എന്നിവ ചേർത്തു യോജിപ്പിച്ചു
ശേഷം കുറച്ചു തേങ്ങ ജീരകം കുരുമുളക് പൊടി എന്നിവ ചേർത്ത് അരയ്ക്കുക. വേവിച്ച കഷ്ണങ്ങളിൽ ചേർത്തു മിക്സ് ചെയ്തു ചൂടാക്കുകയോ തിളപ്പിക്കുകയോ ചെയ്യുക
ഒരു പാൻ അടുപ്പത്തു വെച്ച് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് അരച്ചതിനേക്കാൾ ഇരട്ടിയലധികം തേങ്ങ ചേർത്തു നല്ലോണം ബ്രൗൺ നിറം വരെ വറക്കുക.
ശേഷം വേവിച്ച കഷ്ണങ്ങളിൽ ചേർത്ത് നല്ലോണം മിക്സ് ചെയ്യുക. കുറച്ചു കറിവേപ്പില വെളിച്ചെണ്ണ എന്നിവ ചേർത്തു ഇളക്കുക. വേണമെങ്കിൽ കടുക് മുളക് എന്നിവ കൂടെ വറത്തു കൊട്ടാം.