11 October, 2021
ഇഡ്ഡലിപൊടി

ഉഴുന്ന്—————100-150gm
കടലപരിപ്പ്—–1ടേബിൾ സ്പൂൺ
ജീരകം————1ടേബിൾ സ്പൂൺ
കറുത്ത എള്ള്—1ടേബിൾ സ്പൂൺ
മുതിര————–1ടേബിൾ സ്പൂൺ
ചെറുപയർ———1ടേബിൾ സ്പൂൺ
ഉപ്പ്—————-ആവശ്യത്തിന്
കായപൊടി———അരസ്പൂൺ
ചുവന്ന മുളക്——-6-8 എണ്ണം
കുരുമുളക് ————-1സ്പൂൺ എരിവ് അനുസരിച്ചു എടുക്കുക
ഒരു പാൻ ചൂടാക്കി ആദ്യം ഉഴുന്ന് ചേർത്ത് നല്ലോണം ബ്രൗൺ നിറം വരെ കരിയാതെ വറക്കുക.ശേഷം തീയ് ഓഫാക്കി മുളക് ചേർത്തു ചെറുതായി ഇളക്കുക. വേറെ പാത്രത്തിലേക്കു മാറ്റി ചെറുപയർ മുതിര കടല പരിപ്പ് എള്ള് കുരുമുളക് കായപ്പൊടി എന്നിവ ചേർത്ത് നല്ലോണം വറക്കുക. ഓരോന്ന് പ്രത്യേകമായി വറക്കുന്നത് ആയിരിക്കും കൂടുതൽ നല്ലത്.എല്ലാം ചേർത്ത് ആറിയശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി പൊടിച്ചെടുക്കുക.വൃത്തിയുള്ള വെള്ളം ഇല്ലാതെ കുപ്പിയിലാക്കി സൂക്ഷിച്ചു വെയ്ക്കുക