"> വെണ്ടയ്ക്ക സ്റ്റൂ | Malayali Kitchen
HomeRecipes വെണ്ടയ്ക്ക സ്റ്റൂ

വെണ്ടയ്ക്ക സ്റ്റൂ

Posted in : Recipes on by : Vaishnavi

ingredients
വെണ്ടയ്ക്ക 300 g
സവാള 2
പച്ചമുളക് 3
ഇഞ്ചി -ചെറിയ കഷണം
വെളുത്തുള്ളി 3 അല്ലി
കറുവപ്പട്ട – ചെറിയ കഷണം
ഏലയ്ക്ക 2
മല്ലിപ്പൊടി 1tsp
പെരുംജീരക പൊടി 1/2 tsp
മഞ്ഞൾപ്പൊടി 2 നുള്ള്
ഒരു തേങ്ങയുടെ പാൽ ഒന്നരകപ്പ് വെളളം ചേർത്ത് തയ്യാറാക്കിയത്
വെളിച്ചെണ്ണ 5 tbsp
കറിവേപ്പില
കടുക് താളിക്കാൻ
11/2 tsp വെളിച്ചെണ്ണ
1/2 tsp കടുക്
2 വറ്റൽ മുളക്
2 ചുവന്നുള്ളി
ഉപ്പ്
തയ്യാറാക്കുന്ന വിധം
വെണ്ടയ്ക്ക ചെറിയ കഷണങ്ങളാക്കി കട്ട് ചെയ്ത് എടുക്കുക. ഇത് ഒരു പാനിൽ 3 tbsp എണ്ണ ഒഴിച്ച് വയട്ടിയെടുത്ത് മാറ്റി വെക്കുക. ഇതേ പാനിൽ 2tbsp എണ്ണ ഒഴിച്ച് കറുവപ്പട്ട ഏലയ്ക്ക ഇഞ്ചി വെളുത്തുള്ളി സവാള അരിഞ്ഞതും കറിവേപ്പിലയും ചേർത്ത് ചെറുതായി കളർ മാറുന്നവരെ വയട്ടുക .ഇതിൽ മല്ലിപ്പൊടി മഞ്ഞൾപ്പൊടി ഇവയിട്ട് വയട്ടി 1 cup വെള്ളവും 1/2 tsp ഉപ്പും ചേർത്ത് മൂന്ന് മിനുട്ട് വേകിക്കുക. പിന്നീട് വെണ്ടയ്ക്ക ചേർത്ത് 2 മിനുട്ട് വേകിക്കുക. ഇതിൽ പെരുംജീരകപ്പൊടി ചേർക്കുക പിന്നീട് തേങ്ങാപ്പാൽ ഒഴിച്ച് നന്നായി ചൂടാക്കി എടുക്കുക.ശേഷം കടുക് താളിച്ച് ഒഴിക്കുക. നമ്മുടെ വെണ്ടയ്ക്ക സ്റ്റൂ തയ്യാർ.

Leave a Reply

Your email address will not be published. Required fields are marked *