"> തക്കാളി ചോറ് | Malayali Kitchen
HomeRecipes തക്കാളി ചോറ്

തക്കാളി ചോറ്

Posted in : Recipes, Uncategorized on by : Vaishnavi

ചേരുവകൾ:
സവാള – 1 എണ്ണം
തക്കാളി -2 എണ്ണം
മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
മുളക് പൊടി – 1/2 to 1 ടീസ്പൂൺ
ഉലുവപ്പൊടി – 1/4 ടീസ്പൂൺ
എണ്ണ – 1 ടേബിൾസ്പൂൺ
ചോറ് – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം :8
ഒരു പാനിൽ എണ്ണ ഒഴിച്ച്, ചൂടാകുമ്പോൾ സവാള നല്ല പോലെ വഴറ്റി എടുക്കുക. സവാള നല്ല സോഫ്റ്റ്‌ ആകുമ്പോൾ മഞ്ഞൾ പൊടി, മുളക് പൊടി, ഉലുവ പൊടി എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് തക്കാളി കൂടെ ചേർത്ത് ഇളക്കി വഴറ്റുക. ഒരിത്തിരി വെള്ളവും ആവശ്യത്തിന് ഉപ്പ് കൂടെ ചേർത്ത് തക്കാളി നന്നായി വെന്തു കുഴഞ്ഞു വരുമ്പോൾ വേവിച്ച ചോറ് കൂടെ ചേർത്ത് ഇളക്കുക. ഉപ്പ് ആവശ്യം ഉണ്ടെങ്കിൽ ചേർക്കുക.
മുട്ട റോസ്റ്റ്
ചെരുവകൾ :
മുട്ട – 4 പുഴുങ്ങിയത്
സവാള- 4 എണ്ണം അരിഞ്ഞത്
തക്കാളി – 1 ചെറുത്
കടുക്- 1/4 ടീസ്പൂൺ
എണ്ണ – ഒരു ടേബിൾസ്പൂൺ
മഞ്ഞൾപൊടി – 1/4 ടീസ്പൂൺ
മല്ലിപൊടി – 2 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
ഗരംമസാലപ്പൊടി – അര ടീസ്പൂൺ
കുരുമുളകുപൊടി – അര ടീസ്പൂൺ
വെള്ളം ആവശ്യത്തിന്
കട്ടി തേങ്ങാപ്പാൽ – 1/4കപ്പ്
ഉപ്പ്-ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം :
ഒരു പാനിലേക്ക് എണ്ണ ഒഴിച്ചു ചൂടാകുമ്പോൾ കടുക് ഇട്ട് പൊട്ടിക്കുക. ഇനി ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാളയും കറിവേപ്പിലയും കൂടെ ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക. സവാള നല്ല ഗോൾഡൻ ബ്രൗൺ കളർ ആകുമ്പോൾ അതിലേക്ക് മഞ്ഞൾപ്പൊടിയും മുളകുപൊടിയും മല്ലിപ്പൊടിയും ഗരം മസാല പൊടിയും ചേർത്ത് ചെറുതീയിൽ നല്ലപോലെ പച്ചമണം മാറുന്നവരെ വഴറ്റുക. ഇനി ഇതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളി കൂടെ ചേർത്ത് വഴറ്റുക. തക്കാളി ഒക്കെ നല്ലപോലെ വെന്ത് ഒരു കുഴഞ്ഞ പരുവമാകുമ്പോൾ കുറച്ചു വെള്ളം ഒഴിച്ച് നല്ലപോലെ തിളപ്പിക്കുക. ഇതിലേക്ക് പുഴുങ്ങിയ മുട്ട കൂടെ ചേർത്ത് വെള്ളമൊക്കെ വട്ടുന്ന വരെ കുക്ക് ചെയ്യുക. അവസാനമായി നല്ല കട്ടി തേങ്ങാപ്പാലും കുരുമുളകുപൊടിയും കൂടെ ചേർത്ത് ഇളക്കി നമുക്ക് വേണ്ട പാകമാകുമ്പോൾ തീ കെടുത്തി ഉപയോഗിക്കാം.
തക്കാളി ചോറ്, മുട്ട റോസ്റ്റ്
ഉച്ചയ്ക്ക് ഭക്ഷണത്തിന് എളുപ്പം ഉണ്ടാക്കാൻ പറ്റിയ നല്ല ഒരു റെസിപ്പി ആണ്.

24
ലൈക്ക്

അഭിപ്രായം

Leave a Reply

Your email address will not be published. Required fields are marked *