13 October, 2021
അപ്പം

പച്ചരി രണ്ട് കപ്പ് നാല് മണിക്കൂർ കുതിർത്ത് എടുത്തത്
തേങ്ങ ചിരവിയത് മുക്കാൽ കപ്പ്
ചോറ് അരക്കപ്പ്
ചെറിയ ഉള്ളി നാലെണ്ണം
വെളുത്തുള്ളി ഒരു അല്ലി
ജീരകം അര ടീസ്പൂൺ
ഉപ്പ് അര ടീസ്പൂൺ
ഇൻസ്റ്റൻഡ്ഈസ്റ്റ് അര ടീസ്പൂൺ
വെള്ളം ആവശ്യത്തിന്
പഞ്ചസാര ഒരു ടേബിൾസ്പൂൺ
കുതിർത്ത് എടുത്തിട്ടുള്ള പച്ചരി യിലേക്ക് തേങ്ങ ചിരകിയത് ചോറ് ചെറിയ ഉള്ളി വെളുത്തുള്ളി ജീരകം ഉപ്പ് വെള്ളം എന്നിവ ചേർത്ത് അരച്ചെടുക്കുക ഇതിലേക്ക് പഞ്ചസാരയും ഈസ്റ്റും കൂടെ ചേർത്ത് വീണ്ടും നല്ലപോലെ അരച്ച് എടുത്തതിനുശേഷം ഒരു ബൗളിലേക്ക് മാറ്റി കൊടുക്കാം നാലു മുതൽ അഞ്ചു മണിക്കൂർ വരെ മൂടിവെക്കുക അഞ്ച് മണിക്കൂറിന് ശേഷം മാവ് നല്ലപോലെ പൊങ്ങി വന്നിട്ടുണ്ടാകും ഒരു പാൻ ചൂടാകുമ്പോൾ ഓരോ തവി മാവ് കോരി ഒഴിച്ച് മൂടി വെച്ച് ഒരു മിനിറ്റ് വേവിച്ചെടുക്കാം സൂപ്പർ സോഫ്റ്റ് ആയിട്ടുള്ള അപ്പം റെഡി