"> ചിക്കൻ നിർവാണ | Malayali Kitchen
HomeRecipes ചിക്കൻ നിർവാണ

ചിക്കൻ നിർവാണ

Posted in : Recipes on by : Vaishnavi

ചേരുവകൾ
ചിക്കൻ: 300 ഗ്രാം
മുളകുപൊടി: 1/2 tbsp
മഞ്ഞൾ പൊടി: 1/2 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്
കുരുമുളക് പൊടി: 1/2 മുതൽ 1 ടീസ്പൂൺ
വെളിച്ചെണ്ണ
പച്ചമുളക്: 2
കറിവേപ്പില
കുഞ്ഞുള്ളി: 7
വെളുത്തുള്ളി 2
ഇഞ്ചി: 1.5 tbsp
കട്ടിയുള്ള തേങ്ങാപ്പാൽ: 1 കപ്പ്
Cashew nut (optional): 5-6
ആദ്യം ചിക്കൻ മുളകുപൊടി മഞ്ഞൾ അരിഞ്ഞ കറിവേപ്പില, നാരങ്ങാനീര് കുരുമുളക്, ഉപ്പ് എന്നിവ ഉപയോഗിച്ച് മാരിനേറ്റ് ചെയ്യുക(30min).
ഇപ്പോൾ ഒരു പാൻ ചൂടാക്കി വെളിച്ചെണ്ണ ചേർക്കുക ചിക്കൻ കഷണങ്ങൾ ചേർക്കുക, ഒപ്പം 2 കുഞ്ഞുള്ളി 2 വെളുത്തുള്ളി കുറച്ച് കറിവേപ്പില ചേർക്കുക ചിക്കൻ ഇടത്തരം തീയിൽ വറുക്കുക .. ഓരോ വശത്തും 4 മിനിറ്റ് അല്ലെങ്കിൽ പൂർണ്ണമായും പാകം ആവുന്നതുവരെ ..
ഇനി ഒരു കടായി അടുപ്പത്തേയ്ക്ക് വയ്ക്കുക, അതിന് മുകളിൽ ഒരു വാഴയില വയ്ക്കുക .. വറുത്ത ചിക്കൻ ഇലയിലേക്ക് വച്ചു കൊടുത്തതിന് ശേഷം പച്ചമുളക് കറിവേപ്പില 5 കുഞ്ഞുള്ളി ഇഞ്ചി കുരുമുളക് പൊടി cashewnuts

കട്ടിയുള്ള തേങ്ങാപ്പാൽ തേർത്ത് ചട്ടിയൊന്ന് ചുറ്റിച്ച് കൊടുക്കുക
തേങ്ങാപ്പാൽ വറ്റി കുറുകുന്നത് വരെ medium flameൽ തിളപ്പിക്കുക അവസാനം കുറച്ച് വെളിച്ചെണ്ണ കറിവേപ്പിലയും കുരുമുളക് പൊടിയും ചേർക്കുക
സ്വാദിഷ്ടമായ ചിക്കൻ നിർവാണ തയ്യാറാണ്

Leave a Reply

Your email address will not be published. Required fields are marked *