"> അവിൽ ചെറുപയർ സുഖിയൻ | Malayali Kitchen
HomeRecipes അവിൽ ചെറുപയർ സുഖിയൻ

അവിൽ ചെറുപയർ സുഖിയൻ

Posted in : Recipes on by : Vaishnavi

അവിൽ ചെറുപയർ സുഖിയൻ
വേണ്ട ചേരുവകൾ
ചെറുപയർ————മൂന്നര കപ്പ്‌
അവിൽ-4-5കൈപ്പിടി അളവ്
മൈദ——————-1കപ്പിൽ താഴെ
അരിപ്പൊടി ——–1ടേബിൾ സ്പൂൺ
ശർക്കര/വെല്ലം——400-500gm
ബേക്കിംഗ് സോഡ—–അരടീസ്പൂൺ
ഉപ്പ്————–ഒരു നുള്ള്
ഏലക്കായ പൊടി—അരസ്പൂൺ
തേങ്ങ——4-5കൈപ്പിടി അളവ്
മഞ്ഞൾപൊടി —അരടീസ്പൂൺ (optional)
തയ്യാറാക്കുന്ന വിധം
ചെറുപയർ കഴുകി കുക്കറിൽ ഇട്ട് ചെറുപയർ മുങ്ങി നിക്കാൻ പാകത്തിൽ വെള്ളം ഒഴിച്ച് 5-7വിസിൽ വരുന്നത് വരെ വേവിക്കുക.
ഒരു പാത്രത്തിൽ മൈദ ഉപ്പ് അരിപ്പൊടി ബേക്കിംഗ് സോഡ മഞ്ഞൾപൊടി എന്നിവ ചേർത്ത് കുറച്ച് കുറച്ചു ആയി വെള്ളം ചേർത്തു ഏകദേശം ഇഡ്ഡലി മാവിന്റെ പാകത്തിൽ കലക്കുക.
ശേഷം ഒരു പാൻ ചൂടാക്കി ശർക്കര ചേർത്ത് അരഗ്ലാസ് വെള്ളം ചേർത്ത് പാനിയാക്കുക.
അരിച്ചു മാറിയശേഷം വീണ്ടും അടുപ്പത്തു വെച്ചു തേങ്ങ കുറച്ചു ചേർത്തു മിക്സ്‌ ചെയ്യുക. ഏലക്കായപ്പൊടി കൂടെ ചേർക്കുക രുചിക്കു അനുസരിച്ചു എടുക്കുക. ചെറുപ്പയർ ചേർത്ത് മിക്സ്‌ ചെയ്തു കുറച്ചു തേങ്ങ കൂടെ വീണ്ടും ചേർത്തു അവിലും ചേർത്തു കട്ടിയായി ഉരുട്ടി എടുക്കാൻ പാകം വരെ അവിൽ ചേർത്ത് മിക്സ് ചെയ്യുക.
ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി തീയ് ചുരുക്കി വെച്ച് ഓരോ ഉരുളകൾ മാവിൽ മുക്കി എണ്ണയിൽ ഇട്ട് തിരിച്ചും മറിച്ചും ഇട്ട് വേവിക്കുക.
Note:ബേക്കിംഗ് സോഡ ഉണ്ടാക്കുന്നതിനു തോട്ട് മുമ്പ് മാത്രം ചേർക്കുക.
ശർക്കര പാനീയാക്കുമ്പോൾ കുറച്ചു വെള്ളം ചേർത്ത് മാത്രം പാനിയാക്കുക. മഞ്ഞൾപൊടി ഓപ്ഷണൽ ആണ്.മാവ് മിക്സ്‌ ചെയ്യുമ്പോൾ കുറച്ചു കുറച്ചു ആയി വെള്ളം ചേർത്ത് മിക്സ്‌ ചെയ്യുക. എനിക്ക് 2ഗ്ലാസ്സ് വെള്ളം വേണ്ടിവന്നു. ചെറുപയർ കുതിർത്ത് വെക്കാതെ വേവിക്കുമ്പോൾ 1കപ്പ്‌ എടുക്കുമ്പോൾ ഏകദേശം 4കപ്പ് വെള്ളം വേണ്ടിവരും വേവിക്കാൻ

Leave a Reply

Your email address will not be published. Required fields are marked *