16 October, 2021
പുഡ്ഡിംഗ്

വെണ്ണ or നെയ്യ് : 4tbsp
മൈദ :4tbsp
പാൽ :2 കപ്പ്
പഞ്ചസാര :4tbsp + 6tbsp
വെള്ളം: 1/2 കപ്പ്
വാനില essence: 1/2tsp
Cornflour: 1/2tbsp
ഒരു പാനിൽ വെണ്ണ ചേർത്ത് ഉരുക്കിയതിന് ശേഷം മൈദ ചേർത്ത് കുറഞ്ഞ തീയിൽ വഴറ്റുക.
നല്ലൊരു മണം വരും അതുവരെ വഴറ്റണേ..ഇതിലേക്ക് പാൽ ചേർത്ത് കട്ടകൾ ഇല്ലാതെ നന്നായി ഇളക്കുക. ഇനി 4tbsp പഞ്ചസാരയും vanilla essence ചേർത്ത് mix ചെയ്യുക.. പുഡ്ഡിംഗ് set ചെയ്യാനുള്ള പാത്രത്തിൽ എണ്ണ തടവി കൊടുക്കുക. അതിലേയ്ക്ക് പുഡ്ഡിംഗ് mix ഒഴിക്കുക.
ഇനി caramel ഉണ്ടാക്കാം. ഒരു പാനിൽ 6tbsp പഞ്ചസാരയും 2 tbsp വെള്ളവും ചേർക്കുക ചെറു തീയിൽ ഉരുക്കി എടുത്ത് നല്ല ഗോൾഡൻ ബ്രൗൺ കളർ ആകുമ്പോൾ ഇതിലേയ്ക്ക് 1/2 കപ്പ് വെള്ളത്തിൽ 1/2 tbsp കോൺഫ്ലോർ കലക്കിയത് ഒഴിച്ച് കട്ടിയാകുന്നതുവരെ ഇളക്കുക. ഇത് പുഡ്ഡിംഗിന് മുകളിലേയ്ക്ക് ഒഴിച്ച് 2 hour തണുപ്പിക്കാൻ വയ്ക്കുക