"> നേന്ത്രപ്പഴം മധുര പച്ചടി | Malayali Kitchen
HomeRecipes നേന്ത്രപ്പഴം മധുര പച്ചടി

നേന്ത്രപ്പഴം മധുര പച്ചടി

Posted in : Recipes on by : Vaishnavi

ചേരുവകൾ
 1. പഴുത്ത നേന്ത്രക്കായ – ഒന്ന് (300 ഗ്രാം)
 2. നെയ്യ് – രണ്ടു ടീസ്പൂൺ
 3. മഞ്ഞൾപ്പൊടി -1/8 ടീസ്പൂൺ
 4. ചെറു ചൂട് വെള്ളം – 3/4 കപ്പ്
 5. ശർക്കര /ബ്രൗൺ ഷുഗർ – 3 ടേബിൾസ്പൂൺ
 6. ഉപ്പ് -1/8 ടീസ്പൂൺ
 7. പുളിനീര് – 1 – 2 ടീസ്പൂൺ
 8. വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ
 9. പച്ചമുളക് – ഒന്ന്
 10. വറ്റൽമുളക് – ഒന്ന്
 11. കടുക് – 1/2 ടീസ്പൂൺ
 12. കറിവേപ്പില ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
 • നേന്ത്രക്കായ തൊലിയും ,അതിനുള്ളിലെ അരിയും കളഞ്ഞു മുറിച്ചെടുക്കുക.
 • ശേഷം ഒരു പാൻ അടുപ്പത്തു വെച്ച് ചൂടാകുമ്പോൾ നെയ്യൊഴിച്ചു വരട്ടുക ,എന്നിട്ടു അതിലേക്കു അര കപ്പു വെള്ളം ചേർത്ത് അതിലേക്കു പൊടികൾ കൂടെ ചേർത്ത് അഞ്ചുമുതൽ എട്ടുമിനിട്ടുവരെ മൂടി അടച്ചു വെച്ച് വേവിക്കുക .
 • നല്ല വെന്തതിനു ശേഷം പച്ചടി നന്നായി ഇളക്കി ചെറിയ കഷ്ണങ്ങൾ ഉള്ളരീതിയിൽ ഉടച്ചെടുക്കുക.അതിനുശേഷം അടുപ്പിൽ നിന്നും മാറ്റി വയ്ക്കുക .
 • കടുക് താളിച്ചു പച്ചടി വാങ്ങി ഉപയോഗിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *