16 October, 2021
നേന്ത്രപഴം ഹൽവ

നന്നായി പഴുത്ത പഴം–3
ശർക്കര(വെല്ലം)———-3-4pieces
ഏലക്കായപ്പൊടി——അരസ്പൂൺ
നെയ്യ് ———————-4-6spoon
പഴം കഷ്ണങ്ങൾ ആക്കി മുറിച്ചു അരയ്ക്കുക(വേണമെങ്കിൽ വെള്ളം കുറച്ച് ചേർത്ത് അരയ്ക്കാം)ഞാൻ ചേർത്തില്ല
ഒരു പാൻ ചൂടാക്കി-2സ്പൂൺ നെയ്യ് ഒഴിച്ച് അരച്ച പഴം ഒഴിച്ച് നന്നായി കുറച്ച് നേരം വരട്ടുക കുറുകി വരുന്നതുവരെ
ശേഷം ഏലക്കായപ്പൊടി ശർക്കര പാനി എന്നിവ ചേർത്ത് കൈവിടാതെ ഇളക്കുക ഇളയ്ക്കിടക്ക് നെയ്യ് ഒഴിക്കുക.ഹൽവ പാകമായി തുടങ്ങുമ്പോൾ പാനിൽ നിന്നും ഒട്ടിപിടിക്കാതെ വിട്ടുതുടങ്ങും അപ്പോൾ അണ്ടിപരിപ്പ് ബദാം എള്ള് തേങ്ങ കോത്തു നെയ്യിൽ ചേർത്ത് ഒക്കെ വേണമെങ്കിൽ ചേർക്കാം ശേഷം ഒരു സ്റ്റീൽ പാത്രത്തിലോ ഏതെങ്കിലും ഒരു പാത്രത്തിൽ നെയ്യ് തേച്ചു അതിലേക്കു ഒഴിച്ച് ലെവൽ ആക്കി വെച്ച് നന്നായി ആറിയശേഷം മാത്രം മുറിച്ചടുക്കുക