17 October, 2021
പച്ചരി പരിപ്പ് പായസം

പച്ചരി 1 cup
ചെറുപയർ പരിപ്പ് 1 cup
ശർക്കര 1 3/ 4 cup
തേങ്ങ 2(2 cup വെള്ളം ഒഴിച്ച് മൂന്നാം പാൽ, 1 1/2 cup വെള്ളം ഒഴിച്ച് മൂന്നാം പാൽ 1 cup വെള്ളം ഒഴിച്ച് ഒന്നാം പാൽ)
പശുവിൻ പാൽ 1 cup
ഏലക്കാപ്പൊടി 2 tsp
ചുക്കുപൊടി 1 tsp
ജീരകപ്പൊടി 1tsp
നെയ്യ് 2 tbsp
തേങ്ങാകൊത്ത് 3 tbsp
അണ്ടിപ്പരിപ്പ്
കിസ്മിസ്
തയ്യാറാക്കുന്ന വിധം
ഒരു ഉരുളിയിൽ കുറച്ച് വെള്ളം ഒഴിച്ച് തിളക്കുമ്പോൾ അരി ഇടുക. ഇത് തിളച്ചു കഴിയുമ്പോൾ ചെറുപയർ പരിപ്പ് ഇടുക അരിയും പയറും വേകുന്ന സമയം അണ്ടിപ്പരിപ്പ് കിസ്മിസ് തേങ്ങ ഇവ ഒരു പാനിൽ 2tbsp നെയ്യൊഴിച്ച് വറുത്തെടുക്കുക ഇത് മാറ്റി വെക്കുക.. അരിയും പരിപ്പും വേകുമ്പോൾ ശർക്കരയിൽ 2 cup വെള്ളം ചേർത്ത് പാനിയാക്കി ഒഴിക്കുക. ഇത് കുറുകി വരുമ്പോൾ തേങ്ങയുടെ മൂന്നാം പാൽ ഒഴിച്ച് തിളപ്പിക്കുക. ഇതൊന്ന് കുറുകി വരുമ്പോൾ രണ്ടാം പാൽ ഒഴിക്കുക. ഇത് തിളച്ച് കുറുകിവരുമ്പോൾ പശുവിൻ പാൽ ഒഴിച്ച് തിളപ്പിക്കുക.ശേഷം ഒന്നാം പാലിൽ പൊടികളെല്ലാം ചേർത്ത് മിക്സ് ചെയ്ത് ഒഴിച്ചു കൊടുത്ത് തിളപ്പിച്ച് വാങ്ങുക. ഇതിൽ വറുത്ത തേങ്ങ കിസ്മിസ് അണ്ടിപ്പരിപ്പ് ഇവ ചേർത്ത് ഇളക്കി എടുക്കുക. നമ്മുടെ രുചികരമായ പായസം റെഡി .