"> ചിക്കൻടിക്ക | Malayali Kitchen
HomeRecipes ചിക്കൻടിക്ക

ചിക്കൻടിക്ക

Posted in : Recipes on by : Vaishnavi

ബോൺലെസ് ചിക്കൻ അരക്കിലോ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടേബിൾ സ്പൂൺ ഉപ്പ് ഒരു ടീസ്പൂൺ
ലൈംജ്യൂസ് രണ്ട് ടീസ്പൂൺ
കാശ്മീരി മുളകുപൊടി 5 ടീ സ്പൂൺ
തൈര് 5 ടേബിൾ സ്പൂൺ
ഗരം മസാല അര ടീസ്പൂൺ
മഞ്ഞൾപ്പൊടി കാൽടീസ്പൂൺ
ഓയിൽ രണ്ടര ടേബിൾസ്പൂൺ
കസൂരി മേത്തി അര ടീസ്പൂൺ
നെയ്യ് ഒരു ടീസ്പൂൺ
ചാർക്കോൾ 1
ഒരു ബൗളിലേക്ക് ചിക്കൻ ചേർത്തതിനു ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഉപ്പ് ലൈം ജ്യൂസ് എന്നിവ ചേർത്ത് മിക്സ് ആക്കിയതിന് ശേഷം അര മണിക്കൂർ മാറ്റി വയ്ക്കുക മറ്റൊരു ബൗളിലേക്ക് തൈര്മഞ്ഞൾ പൊടി ഗരം മസാല മുളകുപൊടി കസൂരി മേത്തി ഓയിൽ എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ആക്കിയതിന് ശേഷം ചിക്കൻ കഷ്ണങ്ങൾ ഇട്ട് നല്ലപോലെ യോജിപ്പിച്ചതിനുശേഷം ചെറിയൊരു ബൗളിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ചേർത്തതിനുശേഷം ഒരു ചാർക്കോൾ ഇട്ടുകൊടുക്കുക ചിക്കൻ ഇലേക്ക് വെച്ചുകൊടുത്ത് മൂടിവച്ച് അര മണിക്കൂർ മാറ്റി വയ്ക്കുക അരമണിക്കൂറിനുശേഷം ഒരു പാൻ ചൂടാകുമ്പോൾ 2 ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് കൊടുത്തു ചിക്കൻ വേവിച്ചെടുക്കുക

Leave a Reply

Your email address will not be published. Required fields are marked *