"> അവിൽ പ്രഥമൻ | Malayali Kitchen
HomeRecipes അവിൽ പ്രഥമൻ

അവിൽ പ്രഥമൻ

Posted in : Recipes on by : Vaishnavi

Ingredients
അവൽ- 1 കപ്പ്
ശർക്കര- 3/4 കപ്പ്
വെള്ളം- കാൽ കപ്പ്
നെയ്യ്-3 ടീ സ്പൂൺ
കശുവണ്ടി- 10
കിസ്മിസ്- 15
ഏലക്കായ്-4
പാൽ- 750 ml
പാനിൽ മുക്കാൽ കപ്പ് ശർക്കര കാൽ കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി അരിച്ച് തണുപ്പിച്ച് എടുക്കുക.പാനിൽ 3 സ്പൂൺ നെയ്യൊഴിച്ച് കശുവണ്ടിയും, കിസ്മിസും വറുത്തെടുക്കുക.അവൽ ഒരു മിനിറ്റ് വറുത്തെടുത്ത് മാറ്റി വെയ്ക്കുക.പാനിൽ 750ml പാൽ ഒഴിച്ച് തിളച്ച് വരുമ്പോൾ വറുത്ത അവൽ ചേർത്ത് 2 മിനിറ്റ് തിളപ്പിക്കുക ശേഷം തണുത്ത ശർക്കര പാനി അരിച്ചൊഴിച്ച് ഒരു മിനിറ്റ് തിളപ്പിച്ച ശേഷം വറുത്ത കശുവണ്ടിയും കിസ്മിസും ഏലക്കായും ചേർത്ത് ഇളക്കി ഗ്യാസ് ഓഫ് ചെയ്യുക.ഇപ്പോൾ അവൽ പ്രഥമൻ റെഡിയായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *