19 October, 2021
കുക്കുമ്പർ ആപ്പിൾ സൂപ്പ്

ചേരുവകൾ:
- കക്കിരി/കുക്കുമ്പർ– 50 ഗ്രാം
- സെലറി– 10 ഗ്രാം
- ആപ്പിൾ– 20 ഗ്രാം
- ഉപ്പ്– 2 ഗ്രാം
- ഫ്രഷ് ക്രീം– 10 ഗ്രാം
- തബാസ്കോ സോസ്– 5 ഗ്രാം
തയാറാക്കുന്നവിധം:
കക്കിരിയും സെലറിയും അരച്ച് പ്യൂരിയാക്കുക. ആപ്പിളും ഫ്രെഷ് ക്രീമും ചേർത്ത് നന്നായി പ്യൂരിയാക്കി മാറ്റിവെക്കുക. ശേഷം രണ്ടു മിശ്രിതവും ചേർത്തിളക്കി തബാസ്കോ സോസും പാകത്തിന് ഉപ്പും ചേർത്ത് വിളമ്പാം.