"> റവ ബർഫി | Malayali Kitchen
HomeRecipes റവ ബർഫി

റവ ബർഫി

Posted in : Recipes on by : Sandhya

ചേരുവകൾ

• റവ – 1 കപ്പ്

•നെയ്യ് – 1/4കപ്പ്

•തേങ്ങ ചിരവിയത്  – 1/4കപ്പ്

•പാൽ – 2 1/4കപ്പ്

•കുങ്കുമപ്പൂവ് – കുറച്ചു

•നട്സ് – ഒരു പിടി

•ഒരു കപ്പ് പഞ്ചസാര

തയാറാക്കുന്ന വിധം

നെയ്യിൽ റവ ചെറുതായി വറുക്കുക . തേങ്ങ ചിരവിയതും കൂടി ഇട്ട് ഒന്നു കൂടി  വറുക്കുക. മറ്റൊരു പാനിൽ പാൽ തിളപ്പിച്ച് രണ്ടു ടേബിൾസ്പൂൺ പാലിൽ കുങ്കുമപ്പൂവ് കലക്കി വെക്കുക . ബാക്കി പാലിൽ  റവ വറുത്ത കൂട്ടും കൂടി ചേർത്തി നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം  ഒരു കപ്പ് പഞ്ചസാര കൂടെ ചേർക്കാം . നേരത്തെ കലക്കിവെച്ച കുങ്കുമപ്പൂവ് കൂടി ചേർത്തി റവ ബർഫി സെറ്റ് ആകാൻ  വെക്കാം.നട്സ്  കൂടെ വിതറി വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *