"> റവ ദോശ | Malayali Kitchen
HomeRecipes റവ ദോശ

റവ ദോശ

Posted in : Recipes on by : Sandhya

ചേരുവകൾ

ബോംബെ റവ – 1/2 കപ്പ്
അരിപ്പൊടി – 1/2 കപ്പ്
മൈദ – 1/4 കപ്പ്
വെള്ളം – 3 1/2 കപ്പ്
ഇഞ്ചി – 2 ടീസ്പൂൺ (പൊടിയായി അരിഞ്ഞത്)
പച്ചമുളക് – 2 എണ്ണം (പൊടിയായി അരിഞ്ഞത്)
വലിയ സവാള – 1/4 കപ്പ് (പൊടിയായി അരിഞ്ഞത്)
കായപ്പൊടി – 1/4 ടീസ്പൂൺ
ജീരകം – 1 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കശുവണ്ടി (പൊടിയായി അരിഞ്ഞത്) – 25 ഗ്രാം

തയാറാക്കുന്ന വിധം 

ഒരു വലിയ ബൗളിലേക്ക് 1/2 കപ്പ് വീതം ബോംബെ റവ, അരിപ്പൊടി, 1/4 കപ്പ് മൈദ  എന്നിവ ഒന്നിച്ച് ഇട്ട ശേഷം 3  കപ്പ് വെള്ളം അൽപാൽപമായി ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിച്ചു കൊടുക്കുക. അതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചി  2 ടീസ്പൂൺ , 2 പച്ചമുളക് ചെറുതായി അരിഞ്ഞത്, 1/4 കപ്പ് ചെറുതായി അരിഞ്ഞ സവാള എന്നിവ ചേർത്ത് കൊടുത്ത ശേഷം 1/4 ടീസ്പൂൺ കായപ്പൊടി , 1 ടീസ്പൂൺ ജീരകം, ആവശ്യത്തിന് ഉപ്പ് ഇട്ട് കൊടുത്ത് ഇളക്കി യോജിപ്പിക്കുക .വീണ്ടും 1/2 കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി ഇളക്കാം. ആവശ്യമെങ്കിൽ അതിലേക്ക് 25 ഗ്രാം കശുവണ്ടി പൊടിച്ചെടുത്തത് ചേർത്ത് ഇളക്കി കൊടുത്ത് കുറച്ചു സമയം മാറ്റി വയ്ക്കുക.

അടുത്തതായി ദോശ തവ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ തവയിലേക്ക് അൽപം എണ്ണ തടവിക്കൊടുത്ത ശേഷം കലക്കി വച്ചിട്ടുള്ള റവ ദോശമാവ് ഒരു ചെറിയ ബൗളിൽ കോരി നിരത്തി ഒഴിച്ചു കൊടുക്കുക. ( സാധാരണ ദോശ തയാറാക്കുന്ന രീതിയിൽ തവി ഉപയോഗിച്ച് പരത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക). അതിനുശേഷം ആവശ്യത്തിനു നെയ്യ് ദോശക്ക് മുകളിലും ചുറ്റുമായി ഒഴിച്ചുകൊടുക്കാം. ദോശ നന്നായി മൊരിഞ്ഞു വന്ന ശേഷം ഒന്നു  മടക്കിവച്ച് പ്ലേറ്റിലേക്ക് മാറ്റാം.

Leave a Reply

Your email address will not be published. Required fields are marked *