"> ഓട്സ് പുട്ട് | Malayali Kitchen
HomeRecipes ഓട്സ് പുട്ട്

ഓട്സ് പുട്ട്

Posted in : Recipes on by : Sandhya

ചേരുവകൾ

ഓട്സ് – 1 കപ്പ്
ഉപ്പ്
വെള്ളം – 1/4 കപ്പ്
കടുക് – 1/2 ടീസ്പൂൺ
ഉഴുന്ന് -1/2 ടീസ്പൂൺ
ഉള്ളി – 1/3 കപ്പ്
ഇഞ്ചി – 1 ടേബിൾസ്പൂൺ
പച്ചമുളക് – 1
കറിവേപ്പില

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ ഒരു കപ്പ് ഓട്സിലേക്കു കാൽ കപ്പ് വെള്ളവും ഉപ്പും ചേർത്ത് യോജിപ്പിച്ചു 15 മിനിറ്റ് വയ്ക്കുക. പിന്നീട് ഗ്രൈൻഡറിൽ പൊടിച്ചെടുക്കുക.പുട്ടുകുറ്റിയിൽ തേങ്ങയും ഓട്സും ഇടവിട്ട് ചേർത്ത് ആവിയിൽ വേവിച്ചെടുക്കുക.ഉപ്പുമാവ് തയാറാക്കാൻ പുട്ട് ഫോർക്കുകൊണ്ടു പൊടിച്ചു മാറ്റിവയ്ക്കുക.
പാനിൽ എണ്ണയൊഴിച്ചു കടുകുപൊട്ടിച്ചു ഉഴുന്നിട്ടു വറക്കുക.അതിൽ ഉള്ളിയും ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചേർത്ത് വഴറ്റി കഴിഞ്ഞു പുട്ടു ചേർത്ത് യോജിപ്പിച്ചെടുക്കുക

Leave a Reply

Your email address will not be published. Required fields are marked *