23 October, 2021
കിവി മിന്റ് ഗ്രീൻസ്

ചേരുവകൾ:
കിവി -നാല് എണ്ണം
ലെമൺ -ഒന്ന്
കസ്കസ് -ഒരു ടീ സ്പൂൺ
മിൻറ് ലീവ്സ് -ആവശ്യത്തിന്
പഞ്ചസാര -ആവശ്യത്തിന്
വെള്ളം -ആവശ്യത്തിന്
ഐസ് ക്യൂബ്സ് -ആവശ്യത്തിന്
തയാറാക്കുന്ന വിധം:
കിവി തൊലികളഞ്ഞത്, മിന്റ് ലീവ്സ്, ചെറുനാരങ്ങ നീര്, ആവശ്യത്തിന് പഞ്ചസാര, വെള്ളം, ഐസ് ക്യൂബ്സ് എന്നിവ ചേർത്ത് നന്നായി അടിച്ചെടുത്ത് അരിച്ചെടുത്ത് സർവിങ് ഗ്ലാസിൽ ഒഴിച്ച് മുകളിൽ കുതിർത്തു വെച്ച കസ്കസ് ചേർത്തിളക്കി കിവി, മിന്റ് പീസ് കൊണ്ട് ഗാർണിഷ് ചെയ്ത് സെർവ് ചെയ്യാം.