23 October, 2021
മാങ്ങാ-പച്ചമുളക് ലെമനൈഡ്

ആവശ്യമുള്ള ചേരുവകൾ:
പഴുത്ത മാങ്ങാ -2 എണ്ണം
നാരങ്ങ -1 എണ്ണം
പച്ചമുളക് -1 എണ്ണം
പുതിനയില -ആവശ്യത്തിന്
പഞ്ചസാര -ആവശ്യത്തിന്
ഉപ്പ് -ഒരു നുള്ള്
ഉണ്ടാക്കുന്ന വിധം:
ചെറിയ കഷ്ണങ്ങളാക്കി മുറിച്ച മാങ്ങ, പഞ്ചസാര എന്നിവ മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ഇതിലേക്ക് നാരങ്ങ, പച്ചമുളക്, പുതിനയില, ഉപ്പ് തുടങ്ങിയവ കൂടി ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് തണുത്ത വെള്ളം ഒഴിച്ച് ജ്യൂസ് തയാറാക്കാം.