"> മത്തങ്ങ ജ്യൂസ് | Malayali Kitchen
HomeRecipes മത്തങ്ങ ജ്യൂസ്

മത്തങ്ങ ജ്യൂസ്

Posted in : Recipes on by : Sandhya

ചേരുവകൾ

മത്തങ്ങ – 1/4 കിലോഗ്രാം
ഏലക്ക – 2
പഞ്ചസാര – 2 ടേബിൾസ്പൂൺ
തണുത്ത പാൽ – 2 ഗ്ലാസ്സ്
മിൽക്ക് മെയ്ഡ് /പാൽപ്പൊടി – 2 ടേബിൾ സ്പൂൺ (ഓപ്ഷണൽ)
നട്ട്സ് – കുറച്ച്

തയ്യാറാക്കുന്ന വിധം

മത്തങ്ങ ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ് 1/4 ഗ്ലാസിൽ താഴെ വെള്ളം ഒഴിച്ച് പഞ്ചസാരയും ഏലക്കയും ഇട്ട് 8-10 മിനിറ്റ് വരെ വേവിക്കുക.ചൂടാറിയതിനുശേഷം മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് മത്തങ്ങ,പാൽ,പഞ്ചസാര, പാൽപ്പൊടി എന്നിവ ചേർത്ത് അടിച്ചെടുക്കുക.ഇത് ഒരു ഗ്ലാസ്സിലേക്ക് ഒഴിച്ച് ഗാർണിഷ് ചെയ്യുവാൻ നട്ട്സ് നുറുക്കി അതിന്റെ മുകളിൽ ഇട്ടുകൊടുക്കാം.
അങ്ങനെ സ്വാദേറിയ മത്തങ്ങ ഡ്രിങ്ക് തയാർ!

Leave a Reply

Your email address will not be published. Required fields are marked *