24 October, 2021
ഗോതമ്പ് ഇലയട

ചേരുവകൾ
1. ഗോതമ്പു പൊടി -1 കപ്പ്
2. നാളികേരം – 1 കപ്പ്
3. ഏലക്ക – 2 എണ്ണം
4. ശർക്കര ഉരുക്കി അരിച്ചെടുത്തത് – 1 കപ്പ്
തയാറാക്കുന്ന വിധം
ഫില്ലിങ് തയാറാക്കാനായി ഉരുക്കിയ ശർക്കര ഒരു പാനിൽ ഒഴിച്ച് ഒന്ന് ചൂടാക്കുക.
അതിലേക്കു നാളികേരം ചേർത്തു നന്നായി ഇളക്കി വറ്റിച്ചെടുക്കുക.
നന്നായി വറ്റി വരുമ്പോൾ അതിലേക്കു ഏലക്ക ചതച്ചത് ചേർത്ത് ഇളക്കി തീ അണയ്ക്കുക.
നന്നായി ചൂട് പോകാനായിട്ട് വയ്ക്കുക.ഒരു പാത്രത്തിൽ ഗോതമ്പു പൊടി ഒരു നുള്ള് ഉപ്പ് ചേർത്ത് ഇളക്കി കുറച്ചു കുറച്ചു വെള്ളം ഒഴിച്ച് ചപ്പാത്തി മാവിനെക്കാൾ അയവിൽ കുഴയ്ക്കുക.വാഴ ഇല വാട്ടി കുഴച്ച മാവിൽ നിന്ന് കുറച്ചെടുത്തു ഇലയിൽ വയ്ക്കുക.
കൈ വെള്ളത്തിൽ മുക്കിയ ശേഷം (ഒട്ടി പിടിക്കാതിരിക്കാൻ ) നന്നായി പരത്തുക. ഒരു ഭാഗത്തായി നാളികേരം ശർക്കര കൂട്ടു വച്ചു ഇല മടക്കുക.ഇഡ്ഡലി പാത്രത്തിൽ വച്ചു ആവി കയറ്റി 15 തൊട്ടു 20 മിനിറ്റ് വേവിച്ചെടുക്കുക.