"> കൈതച്ചക്ക രസം | Malayali Kitchen
HomeRecipes കൈതച്ചക്ക രസം

കൈതച്ചക്ക രസം

Posted in : Recipes on by : Sandhya

ആവശ്യമുള്ള സാധനങ്ങള്‍

തുവരപരിപ്പ് -അരക്കപ്പ്
നന്നായി അരിഞ്ഞ പൈനാപ്പിള്‍-ഒരു കപ്പ്
തക്കാളി -ഒന്ന്(ചെറുതായി അരിഞ്ഞത്)
കടുക് – ഒരു ടേബിള്‍ സ്പൂണ്‍
കറിവേപ്പില -ഒരു തണ്ട്
ജീരകം -രണ്ട് ടീസ്പൂണ്‍
കുരുമുളക് -ഒരു ടീസ്പൂണ്‍
വെളുത്തുള്ളി -അഞ്ച് അല്ലി
വറ്റല്‍ മുളക് -3 എണ്ണം
കായം -ഒരു നുള്ള്
ഉപ്പ് -ആവശ്യത്തിന്
രസം പൊടി(ആവശ്യമുണ്ടെങ്കില്‍ മാത്രം) -ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ പൊടി -ഒരു ടീസ്പൂണ്‍
വെള്ളം -ഒന്നരകപ്പ്

തയ്യാറാക്കുന്ന വിധം

തുവരപ്പരിപ്പും ഒരു നുള്ള് മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത് കുക്കറിലിട്ട് അഞ്ചു വിസില്‍ അടിപ്പിച്ച് വേവിക്കുക. ഇത് മാറ്റിവെക്കുക. ജീരകവും കുരുമുളകും വെളുത്തുള്ളിയും മിക്‌സിയിലിട്ട് പൊടിച്ചുവെക്കുക. അരിഞ്ഞു വെച്ചിരിക്കുന്ന കൈതച്ചക്കയില്‍ മുക്കാല്‍ ഭാഗത്തോളമെടുത്ത് നന്നായി അരച്ചെടുക്കുക. തക്കാളിയും ചെറുതായി മിക്‌സിയിലിട്ട് അരച്ചെടുക്കുക

ഒരു പാനില്‍ വെളിച്ചെണ്ണയെടുത്ത് ചൂടായി കഴിയുമ്പോള്‍ കടുക് പൊട്ടിക്കണം. ഇതിലേക്ക് വറ്റല്‍ മുളകും കറിവേപ്പിലും കായവും ചേര്‍ത്ത് ഇളക്കുക. ഈ കൂട്ടിലേക്ക് അരച്ചുവെച്ച ജീരകവും കുരുമുളകും വെളുത്തുള്ളിയും ചേര്‍ക്കുക. ഇത് നന്നായി ചേര്‍ത്തിളക്കിയശേഷം ഒരു മിനിറ്റ് നേരം വേവിക്കുക. അതിനുശേഷം അരച്ചുവെച്ച തക്കാളി ചേര്‍ക്കാം. ഇത് നന്നായി വേവിക്കണം.

ഇതിലേക്ക് അരച്ചുവെച്ച കൈതച്ചക്കയും നേരത്തെ വേവിച്ച തുവരപരിപ്പുംകൂടി ചേര്‍ത്ത് നന്നായി ഇളക്കി ചേര്‍ക്കാം. ഒന്നരക്കപ്പ് വെള്ളം കൂടി ചേര്‍ത്ത് തിളപ്പിക്കുക. ഇതിലേക്ക് ബാക്കിയുള്ള കൈതച്ചക്ക കൂടി ചേര്‍ക്കുക. അടുപ്പില്‍ നിന്ന് വാങ്ങിയ ശേഷം മല്ലിയില വെച്ച് അലങ്കരിച്ച് വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *