27 October, 2021
പനീര്‍ കാപ്സിക്കം മസാല

ചേരുവകൾ
പനീര്‍ – 100 ഗ്രാം
കാപ്സിക്കം _ 1 വലുത്
സവാള – 3 എണ്ണം ഇടത്തരം
ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1 ടേബിള്‍സ്പൂണ്‍
തക്കാളി – 2 എണ്ണം
വറ്റല്‍ മുളക് – 2 എണ്ണം
ജീരകം – 1/4 ടീസ്പൂണ്‍
മുളക്പൊടി – 1 ടീസ്പൂണ്‍
മല്ലിപ്പൊടി – 1 1/2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി – 1/4 ടീസ്പൂണ്‍
ഗരം മസാല -1 ടീസ്പൂണ്‍
ജീരകം വറുത്തു പൊടിച്ചത് – 1/4 ടീസ്പൂണ്‍
കസൂരി മേത്തി – 1/2 ടീസ്പൂണ്‍
മല്ലിയില അരിഞ്ഞത് – 2 ടേബിള്‍സ്പൂണ്‍
എണ്ണ – 2 ടേബിള്‍സ്പൂണ്‍
ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
ചതുരക്കഷണങ്ങള്‍ ആക്കിയ പനീര്‍, കാപ്സിക്കം 5 മിനുട്ട് എണ്ണയില്‍ വറുത്തു മാറ്റി വെക്കുക.അതേ എണ്ണയില്‍ തന്നെ ജീരകം, വറ്റല്‍മുളക് മൂപ്പിച്ച ശേഷം വളരെ ചെറുതായി അരിഞ്ഞ സവാള, ഇഞ്ചി വെളുത്തുള്ളി ചതച്ചത്, എന്നിവ നന്നായി വഴറ്റി എടുക്കുക.
അതിലേക്ക് മസാലപൊടികള്‍ ഓരോന്നായി ചേര്‍ത്ത് മൂപ്പിക്കുക.
ചെറുതായി അരിഞ്ഞ തക്കാളി ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക.
എണ്ണ തെളിഞ്ഞു വരുന്ന സമയത്ത് 2 കപ്പ് വെള്ളം ചേര്‍ത്ത് തിളപ്പിക്കുക.
ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് കൊടുക്കുക.അതിലേക്ക് വറുത്തു വച്ചിരിക്കുന്ന പനീറും കാപ്സിക്കവും ചേര്‍ത്ത് 1 മിനുട്ട് കൂടി തിളപ്പിക്കുക.അരിഞ്ഞ മല്ലിയില, കസൂരി മേത്തി എന്നിവ തൂവി അടുപ്പില്‍ നിന്നും മാറ്റാം.